മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗിലാര്ഡിനു നേരേ ആക്രമണം. ഗോത്ര വംശജരാണ് ആക്രമണം നടത്തിയത്. ഓസ്ട്രേലിയയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗിലാര്ഡിനു നേരേ പ്രക്ഷോഭകര്‍ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഗില്ലാര്‍ഡിനെ വലിച്ചെടുത്ത് കാറിലെത്തിക്കുകയായിരുന്നു. കാറിനു നേരേയും ആക്രമണശ്രമമുണ്ടായി.
പ്രതിപക്ഷ നേതാവ് ടോണി അബോട്ടിനെ ലക്ഷ്യമിട്ടാണ് പ്രതിഷേധകര്‍ എത്തിയത്. തദ്ദേശീയ പ്രതിഷേധകരെ കാരണം എംബസി കാന്‍ബറയില്‍ നിന്ന് മാറ്റേണ്ട സമയം അതിക്രമിച്ചുവെന്ന് നേരത്തെ അബോട്ട് നടത്തിയ പരാമര്‍ശമാണ് പ്രതിഷേധകരെ ചൊടിപ്പിച്ചത്. ദേശീയദിനം ആഘോഷിക്കവെയാണ് തങ്ങള്‍ക്കു നേരെ വംശീയ ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയ ടോണി അബോട്ട് സമീപത്ത് ചടങ്ങില്‍ പങ്കെടുക്കുന്നതായി അറിഞ്ഞത്. തുടര്‍ന്ന് പ്രതിഷേധകര്‍ അവിടേക്ക് തടിച്ചുകൂടുകയായിരുന്നു.
പ്രതിഷേധകര്‍ വേദിക്ക് പുറത്ത് തടിച്ചുകൂടവെ കൂടുതല്‍ പോലീസെത്തി ഗില്ലാര്‍ഡിനെ കാറിലേക്ക് കയറ്റുകയായിരുന്നു. ഇതിനിടയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗില്ലാര്‍ഡിനെ വലിച്ചെടുത്ത് കൊണ്ട് ഓടിയത്. പടികളിലൂടെ വലിച്ചിഴക്കുന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ ഗില്ലാര്ഡിനെയും കൊണ്ട് പായുന്ന കാഴ്ച ദൃശ്യമാധ്യമങ്ങളും സംപ്രേഷണം ചെയ്തു. പ്രാണരക്ഷാര്‍ത്ഥമുള്ള ഓട്ടത്തിനിടെ ഗില്ലാര്‍ഡിന് തന്റെ വലതുകാലിലെ ചെരുപ്പ് നഷ്ടമാവുകയും ചെയ്തു. സംഭവത്തില്‍ ജൂലിയയ്ക്ക് പരിക്കൊന്നും പറ്റിയില്ല.
സംഭവത്തിനു ശേഷം കാന്‍ബറയിലെ തന്റെ ഔദ്യോഗിക വസതിയില്‍ ഗില്ലാര്‍ഡ് മറ്റൊരു ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: