ടെഹ്റാന്: ഇറാന്റെ ആണവപരിപാടി സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹവുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്ന് പ്രസിഡന്റ് അഹമ്മദി നെജാദ് പറഞ്ഞു. ഉപരോധം ഏര്‍പ്പെടുത്തി ഇറാനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്നും അഹമ്മദി നെജാദ് പറഞ്ഞു.
ഉപരോധം ഏര്‍പ്പെടുത്തി ഇറാനെ ശ്വാസം മുട്ടിക്കാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്കാണ് ഇറാനെ ആവശ്യം. ഉപരോധം കൊണ്ട് ഇറാന് ഒന്നും നഷ്ടപ്പെടാനില്ലെന്നും നെജാദ് പറഞ്ഞു. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള പുതിയ കരാറുകള്‍ക്ക് യൂറോപ്യന്‍ യൂണിയന് ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇറാന് പ്രസിഡന്റിന്റെ പ്രതികരണം.
ഉപരോധവുമായി മുന്നോട്ട് പോകുന്നവര്‍ ചര്‍ച്ചകള്‍ക്ക് എതിരാണ്. ഊര്‍ജ്ജ പരിപാടികള്‍ക്കാണ് ഇറാന്റെ ആണവ ഉടമ്പടികളെന്നും നെജാദ് ആവര്‍ത്തിച്ചു. പ്രതിവര്‍ഷം 20,000 കോടി ഡോളറിന്റെ എണ്ണവ്യാപാരമാണ് ഇറാന് നടത്തുന്നത്. ഇതില്‍ 2400 കോടി ഡോളറിന്റെ വ്യാപാരം മാത്രമാണ് യൂറോപ്യന്‍ യൂണിയനുമായുള്ളത്. മുന്‍കാലങ്ങളില്‍ മൊത്തം വ്യാപാരത്തിന്റെ 90 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കായിരുന്നുവെങ്കിലും ഇപ്പോഴിത് പത്തുശതമാനം മാത്രമാണെന്നും അഹമ്മദി നെജാദ് പറഞ്ഞു.
ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളും ജര്‍മ്മനിയുമാണ് ഇറാനുമായി ആണവ പരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നത്. 2011ലാണ് ചര്‍ച്ചകള്‍ തടസ്സപ്പെട്ടത്. ഇതിന് ശേഷം ആദ്യമായാണ് ഇറാന് പ്രസിഡന്റില്‍ നിന്നും ചര്‍ച്ചകള്‍ക്കുള്ള നിര്‍ദ്ദേശം ഉയരുന്നത്. എന്നാല്‍ ഏത് തരത്തിലുള്ള ചര്‍ച്ചയാണെന്ന് അഹമ്മദി നെജാദ് വ്യക്തമാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: