കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കണ്ടെത്തി അക്ഷരനഗരിയെ സൗന്ദര്യവത്ക്കരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ൨൭ന് രാവിലെ 27ന് മുനിസിപ്പല്‍ ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തും. കോട്ടയം നഗരത്തിണ്റ്റെ കിഴക്കന്‍ കവാടമെന്ന പേരില്‍ കഞ്ഞിക്കുഴിയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുക. തെക്കന്‍ കവാടമെന്ന പേരില്‍ കോടിമത സ്റ്റാന്‍ഡിനെ കാര്യക്ഷമമാക്കുക. വടക്കുഭാഗത്ത് നിന്നുള്ള സര്‍വ്വീസുകള്‍ വടക്കന്‍ കവാടമെന്ന പേരില്‍ നാഗമ്പടത്തും പടിഞ്ഞാറന്‍ കവാടമൊരുക്കി തിരുവാതുക്കല്‍ ഭാഗത്തും പുതിയ സ്റ്റാന്‍ഡ് നിര്‍മ്മിക്കണം. നഗരത്തിലെ നാലു കവാടങ്ങളിലും വന്നിറങ്ങുന്ന യാത്രക്കാര്‍ക്കുവേണ്ടി ഇവ നാലും ചുറ്റത്തക്ക രീതിയിലുള്ള സര്‍ക്കിള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുക തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം. കോട്ടയം നിയോജകമണ്ഡല പ്രസിഡണ്റ്റ് സി.എന്‍.സുഭാഷ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്റ്റ് ഏറ്റുമാനൂറ്‍ രാധാകൃഷ്ണന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: