കീ്റോ: രാജ്യത്തെ ഭരണമാറ്റത്തിന്റെ ഒന്നാം വാര്‍ഷികം ഈജിപ്ഷ്യന്‍ ജനത ആഘോഷിച്ചു. പ്രസിഡന്റ് ഹുസ്നി മുബാറക്കിന്റെ നീണ്ട 30 വര്‍ഷകാലത്തെ സ്വേഛാധിപത്യ ഭരണം അവസാനിപ്പിച്ചത് ഒരുവര്‍ഷം നീണ്ട ജനകീയ പ്രക്ഷോഭങ്ങളിലൂടെയാണ്.
പ്രക്ഷോഭത്തില്‍ പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഈജിപ്ഷ്യന്‍ സര്‍ക്കാരും സൈനിക വിഭാഗവും ആസൂത്രണം ചെയ്തിരിക്കുന്നത്. ദശകങ്ങളായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ ഭാഗികമായി പിന്‍വലിക്കുവാനും സൈനിക കൗണ്‍സില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
നീണ്ടകാലത്തെ ജനകീയപ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ രാജിവെച്ച പ്രസിഡന്റ് മുബാറക് ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രക്ഷോഭകാരികളെ കൊല്ലുവാന്‍ ഉത്തരവ് നല്‍കിയെന്നാണ് മുബാറക്കിന് മേലുള്ള കേസ്. എന്നാല്‍ മുബാറക് ഇത് നിരാകരിക്കുകയാണ് ചെയ്തത്. കീ്റോയിലെ തഹ്റീര്‍ സ്ക്വയറിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.
അതേസമയം, രാജ്യത്ത് ഇപ്പോഴുള്ള സൈനികഭരണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷ അനുകൂലികളുടെ വാദം. കാരണം, പഴയ ഭരണകൂടത്തിന് ഇപ്പോഴും അധികാരമുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു.
1981 ല്‍ മുബാറക് ഭരണത്തില്‍ വന്നതു മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ്. ഒരുവര്‍ഷം നീണ്ട പ്രക്ഷോഭത്തിനിടയില്‍ 846 പേരാണ് കൊല്ലപ്പെട്ടത്. 6000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്ററിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലീം ബ്രദര്‍ഹുഡും സാലാഫിസ് പാര്‍ട്ടിയും ഭൂരിപക്ഷം നേടിയ വിജയഹ്ലാദവും ആഘോഷങ്ങള്‍ക്കുള്ള മറ്റൊരു കാരണമാണ്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി അവസാനത്തോടെയാണ് മുബാറക് തല്‍സ്ഥാനം രാജിവെച്ചൊഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: