ബാഗ്ദാദ്: കിഴക്കന്‍ ബാഗ്ദാദില്‍ ഷിയാ ജില്ലയില്‍ രണ്ട് സ്ഥലങ്ങളില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ എട്ട് പേര് മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യ സ്ഫോടനം ബാഗ്ദാദിലെ സദര്‍ നഗരത്തിലായിരുന്നു. തൊഴിലാളികളെലക്ഷ്യംവെച്ചുകൊണ്ടുള്ള സ്ഫോടനമായിരുന്നു. ഈ സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മിനിറ്റുകള്‍ക്ക് ശേഷം ഇതേ ജില്ലയില്‍ തന്നെ രണ്ടാമത്തെ സ്ഫോടനം നടന്നത്. ഒരു കടയുടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതില്‍ ഒരു പ്രദേശവാസി മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഈ വര്‍ഷം ആദ്യം ഇറാക്കിലുണ്ടായ ആക്രമണത്തില്‍ 160 പേര് കൊല്ലപ്പെട്ടിരുന്നു. യുഎസ് സേന ഇറാക്കില്‍നിന്നും മടങ്ങിയതിനുശേഷം ഇവിടെ സ്ഫോടനങ്ങള്‍ പതിവായിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: