സാന്‍ഫ്രാന്‍സിസ്കോ: പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാണക്കമ്പനിയായ ആപ്പിളിന്റെ ലാഭത്തില്‍ ഇരട്ടി വര്‍ധനവ്. ലാഭം 118 ശതമാനം വര്‍ധിച്ച് 1306 കോടി ഡോളറായി ഉയര്‍ന്നു.
ആപ്പിളിന്റെ സ്മാര്‍ട്ട് ഫോണായ ഐഫോണ്‍ ഫോര്‍ എസിന്റെ വില്പനയിലുണ്ടായ വര്‍ധനവാണ് ലാഭം ഇരട്ടിയാക്കിയത്. വരുമാനം 4633 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വ ര്‍ഷം ഇത് 2674 കോടി ഡോളറായിരുന്നു.
ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ 37.04 ദശലക്ഷം ഐ ഫോണാണ് വിറ്റഴിക്കപ്പെട്ടത്. 128 ശതമാനം വര്‍ധനവാണ് ഐ ഫോ ണ് വില്പനയി ല്‍ നേടിയത്. 15.43 ദശലക്ഷം ഐപാഡുകളാണ് ഈകാലയളവില്‍ വില്‍ക്കപ്പെട്ടത്. കൂടുതല്‍ പുതിയ ഉത്പന്നങ്ങള്‍ അധികം വൈകാതെ അ വതരിപ്പിക്കുമെന്ന് ആ പ്പിള്‍ സിഇഒ ടിം കുക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: