ന്യൂദല്‍ഹി: മഹീന്ദ്ര എക്സ് യു വി 500 ന്റെ ബുക്കിംഗ് ഇന്നലെ പുനരാരംഭിച്ചു. കഴിഞ്ഞ സെപ്തംബര്‍ 29 ന് പുറത്തിറക്കിയ ഈ മോഡലിന്റെ ബുക്കിംഗ് ഒക്ടോബറിലാണ് ആരംഭിച്ചത്. ഡിമാന്റ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ബുക്കിംഗ് താല്കാലികമായി നിര്‍ത്തിവച്ചത്. 10.8 ലക്ഷം മുതല്‍ 11.95 ലക്ഷം രൂപവരെയാണ് മഹീന്ദ്രയുടെ സ്പോര്‍ട്ട്സ് യൂട്ടിലിറ്റി മോഡലായ എക്സ് യു വി 500 ന്റെ ദല്‍ഹി എക്സ്ഷോറും വില.
അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും നിമിത്തം എക്സ് യു വി 500 ന്റെ വിലയില്‍ 30,000 രൂപയുടെ വര്‍ധനവ് വരുത്തുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
ടൊയോട്ട, ഹ്യുണ്ടായ്, ഫോഡ്, ജനറല്‍ മോ ട്ടോഴ്സ് തുടങ്ങി പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം തന്നെ ഉല്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ വാഹന വിലയില്‍ മൂന്ന് ശതമാനം വര്‍ധനവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: