ആലുവ: സഭാതര്‍ക്കത്തെതുടര്‍ന്ന് കോലഞ്ചേരിയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ആലുവ തൃക്കുന്നത്ത് പള്ളിയില്‍ നടക്കുന്നപെരുന്നാളിന് അതീവസുരക്ഷയേര്പ്പെടുത്തി. യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗക്കാരുമായി ജില്ലാകളക്ടറും പോലീസ് ഉദ്യോഗസ്ഥരും പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാകാത്ത വിധത്തില്‍ സഹകരിക്കാമെന്ന് ഇരുകൂട്ടരും ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് സംഘിക്കപ്പെടാനുള്ള സാധ്യതയും മുന്കുട്ടികാണുന്നുണ്ട് ഈ സാഹചര്യത്തിലാണ് സുരക്ഷശക്തമാക്കാന്‍ തീരുമാനമെടുത്തിട്ടുള്ളത്. 10 ഡിവൈഎസ്പി മാരെ 30 സിഐമാരെയും 30 എസ്ഐ മാരെയും 800 പോലീസുകാരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് മുതല്‍ ഇവര്‍ സുരക്ഷയേറ്റുടുത്തു. ഒത്തുതീര്‍പ്പനുസരിച്ച് രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ പള്ളിയുടെ മുന്‍ഭാഗത്തെ പ്രധാന വാതില്‍ തുറന്നിടും. എന്നാല്‍ അകത്തുകടക്കാന്‍ ആര്‍ക്കും അനുമതിയില്ല. രാവിലെ 7 മുതല്‍ 11 വരെ ഓര്‍ത്തഡോക്സ് വിഭാഗത്തിനും ഉച്ചയ്ക്ക് 1 മണിമുതല്‍ 5 വരെ യാക്കോബായവിഭാഗത്തിനും കബറിടത്തില്‍ ധൂപ്രാര്ത്ഥനനടത്താന് കളക്ടര്‍ അനുമതിനല്‍കിയിട്ടുണ്ട്. പക്ഷെ ഒരോവിഭാഗത്തിലും ഒരേസമയം പത്തുപേര്ക്കുമാത്രമെ അകത്തു പ്രവേശിക്കാവൂ. ഇതില്‍ അവസാനത്തെ പത്തുമിനിറ്റ് മാത്രമെ ഇരുവിഭാഗത്തിലുംപ്പെട്ട ബാവമാര്‍ക്ക് പ്രവേശനമുണ്ടാകുകയുള്ളൂ. പള്ളിയങ്കണം ബാരികേഡുകള്‍ ഉപയോഗിച്ച് തിരിച്ചിട്ടുണ്ട്. ജലപീരങ്കിയുള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള അക്രമം ഉടലെടുത്താല്‍ ഉടന്‍ ആലുവ മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുവാന്‍ കഴിയുന്ന വിധത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും പള്ളിപ്രദേശത്ത് ഉണ്ടാകും. അക്രമത്തിന് തുനിയുന്നവരെയും മുഖം നേക്കാതെ അറസ്റ്റ് ചെയ്യണമെന്നും കര്‍ശനനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: