ചങ്ങനാശേരി: കോണ്‍ഗ്രസ് എ വിഭാഗത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്ന് യൂത്ത്കോണ്‍ഗ്രസ് ഐ വിഭാഗം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെയും പ്രവര്‍ത്തകരെയും കഴിഞ്ഞ കുറേ നാളുകളായി എ ഗ്രൂപ്പിലെ ഒരുവിഭാഗം വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് യൂത്ത കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡണ്റ്റ് സിംസണ്‍ വേഷ്ണാന് പത്രസമ്മേളനത്തില്‍ ആരോപിച്ചു. എല്ലാഅക്രമങ്ങള്ക്കും പിന്നില്‍ എ വിഭാഗത്തിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പരാതിയില്‍ പറയുന്നു. മന്ത്രി കെ.സി.ജോസഫിണ്റ്റെയും എംപി കൊടിക്കുന്നില്‍ സുരേഷിണ്റ്റെയും അറിവോടെയാണോ ഈ അക്രമമെന്നും സംശയമുള്ളതായി സിംസണ്‍ വേഷ്ണാല്‍ പറഞ്ഞു. കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഐ വിഭാഗം നിയോജകമണ്ഡലം പ്രസിഡണ്റ്റ് സ്ഥാനം തെരഞ്ഞെടുപ്പിലൂടെ വിജയിച്ചതിനെത്തുടര്‍ന്നാണ് എ വിഭാഗം ആക്രമണങ്ങള്‍ ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരന്തരമായി അക്രമിക്കുന്ന എ വിഭാഗം പ്രവര്‍ത്തകരെ തള്ളിപ്പറയുവാന്‍ കെ.സി.ജോസഫോ കൊടിക്കുന്നില്‍ സുരേഷ് എംപിയോ തയ്യാറായിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞു. കെഎസ്യു തെരഞ്ഞെടുപ്പ് ദിവസം അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് ചങ്ങനാശേരി വെസ്റ്റ് ബ്ളോക്ക് കമ്മറ്റി പ്രസിഡണ്റ്റും മകനുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ചങ്ങനാശേരിയിലെ കോണ്‍ഗ്രസിനെ വിറ്റുതിന്നുന്ന ചില നേതാക്കന്മാരും അവരെ നിയന്ത്രിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് നേതൃത്വവും അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന ക്രിമിനലുകളും ഇവിടെ പാര്‍ട്ടിയെ അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സിംസണ്‍ വേഷ്ണാല്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് കെപിസിസി നേതൃത്വത്തിനും മുഖ്യമന്ത്രിയും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്കാന് പോലീസ് സ്റ്റേഷനില്‍ ചെന്ന് തിരികെ പോയപ്പോഴും ഇവര്‍ക്ക് മര്‍ദ്ദനമേറ്റതായും പറയുന്നു. ചങ്ങനാശേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം കഴിഞ്ഞ കുറേ നാളുകളായി പണപ്പിരിവിനും മണല്‍, ബ്ളേഡ് മാഫിയകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതിനും മാത്രമാണെന്നും യൂത്ത്കോണ്‍ഗ്രസുകാര്‍ക്കു സംരക്ഷണം നല്‍കുന്നതിനായി ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ടെന്നും സിംസണ്‍ വേഷ്ണാല്‍, അഡ്വ.അനൂപ് വിജയന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: