കോട്ടയം: കോട്ടയം താലൂക്ക് എന്‍എസ്എസ് യൂണിയന് ഹ്യൂമന്റിസോഴ്സസ് സെല്‍ ഉദ്ഘാടനം എന്‍.ഗോവിന്ദമേനോന് ജന്മശതാബ്ദി പുരസ്കാരസമര്‍പ്പണം, പ്രതിഭകളെ ആദരിക്കല്‍, സമ്മാനദാനം, സ്കോളര്‍ഷിപ്പ്, എന്‍ഡോവ്മെണ്റ്റ്, കരയോഗ അവാര്‍ഡ് വിതരണം എന്നിവ ൨൬ന് നടക്കും. കെപിഎസ് മേനോന് ഹാളില്‍ രാവിലെ 26ന് ഹ്യൂമന്‍ റിസോഴ്സസ് സെല്ലിണ്റ്റെ ഉദ്ഘാടനം റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. സ്വാമി ആത്മാനന്ദസരസ്വതി പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് ൨ന് എന്‍.ഗോവിന്ദമേനോന് സ്മാരക പുരസ്കാരം എന്‍എസ്എസ് പ്രസിഡണ്റ്റ് അഡ്വ.പി.കെ.നാരായണപ്പണിക്കര്‍ക്ക് സാംസ്കാരിക വകുപ്പുമന്ത്രി കെ.സി.ജോസഫ് സമര്‍പ്പിക്കും. യൂണിയന് പ്രസിഡണ്റ്റ് പി.ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ എന്‍എസ്എസ് കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന് പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി അഡ്വ.എം.പി.ഗോവിന്ദന്‍നായര്‍ പുരസ്കാരം ജേതാവിനെ പരിചയപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: