ചങ്ങനാശേരി: വാഴപ്പള്ളി വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച നാലമ്പലത്തിണ്റ്റെ സമര്‍പ്പണം നാളെ വൈകിട്ട് ൪ന് ക്ഷേത്രം പറമ്പൂരില്ലത്ത് നീലകണ്ഠന് ഭട്ടതിരി നിര്‍വ്വഹിക്കും. പടിഞ്ഞാറ് ദര്‍ശനമുള്ള അപൂര്‍വ്വം വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് മുന്നോടിയായി ഇന്ന് പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ നിന്നും വിഗ്രഹഘോഷയാത്ര ആരംഭിക്കും. രാവിലെ ൯മുതല് ൪വരെ ക്ഷേത്രത്തില്‍ നാരായണീയ യജ്ഞവും വൈകിട്ട് ൫മുതല്‍ അമ്പലപ്പുഴ വിജയകുമാറിണ്റ്റെ അഷ്ടപദിയും നടക്കും. ൨൬ന് രാവിലെ ൬.൩൦ മുതല്‍ സൂര്യകാലടി മന സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാട് ആചാര്യനായുള്ള പ്രത്യക്ഷമഹാഗണപതിഹോമവും നടക്കും. വൈകിട്ട് ൪ന് ഭാഗവതജ്ഞാനോത്സവസമാരംഭം ഡോ.രാജു നാരായണസ്വാമി ഐഎഎസ് ഭദ്രദീപപ്രോജ്വലനം നടത്തും. അഖിലഭാരത അയ്യപ്പസേവാസംഘം പ്രസിഡണ്റ്റ് തെന്നലബാലകൃഷ്ണപിളള ഉദ്ഘാടനം ചെയ്യും.അയ്യപ്പസേവാസംഘം യൂണിയന് പ്രസിഡണ്റ്റ് അപ്പുക്കുട്ടന് നായര്‍ പനച്ചിക്കല്‍ അദ്ധ്യക്ഷത വഹിക്കും. മുംബൈ ചന്ദ്രശേഖരശര്മ്മ മുഖ്യകാര്‍മ്മികത്വം വഹിക്കും. മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരി ഭാഗവതമാഹാത്മ്യവും നടത്തും. ൨൭ന് രാവിലെ ൬മുതല്‍ സമൂഹപ്രാര്‍ത്ഥന, ഭാഗവതപാരായണം, ൬.൩൦ന് വിശേഷാല്‍ ദീപാരാധന, ൭.൧൫മുതല് ശാസ്താംപാട്ട്, ൨൮ന് വൈകിട്ട് ൬.൩൦ന് മഹാസര്‍വ്വൈശ്വര്യപൂജ, ൨൯ന് രാവിലെ നരസിംഹാവതാരം, ൧ന് വൈകിട്ട് ൬.൩൦ന് കഥകളി, ൧ന് രാവിലെ ൯.൩൦ന് ഭുവനേശ്വരി നടയില്‍ സുമംഗലീപൂജ, ൧൦ന് അവഭൃഥസ്നാനഘോഷയാത്ര എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: