കോട്ടയം: രാജ്യത്തിണ്റ്റെ ൬൩-ാമത് റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തില്‍ മന്ത്രി കെ.സി. ജോസഫ് പതാക ഉയര്‍ത്തും. ജനുവരി ൨൬ന് രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലാണ് ആഘോഷപരിപാടികള്‍. ആംഡ് പോലീസ്, വനിതാ പോലീസ്, ലോക്കല്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ് പ്ളാറ്റൂണുകള്‍ എന്നിവ പരേഡില്‍ അണിനിരക്കും. സ്റ്റുഡണ്റ്റ്സ് പോലീസ്, എന്‍.സി.സി., സ്കൗട്ട്സ്, ഗൈഡ്സ് പ്ളാറ്റൂണുകളും സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ് സെറ്റും ആഘോഷത്തിന് പൊലിമ കൂട്ടും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍, സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. റിപ്പബ്ളിക് ദിനം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നതിനുളള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന് കളക്ടര്‍ മിനി ആണ്റ്റണി അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടിന് പരേഡിനും പരിപാടികള്ക്കുമുളള സംഘങ്ങള്‍ സജ്ജമാകും. ൮.൦൫ന് കമാണ്ടര്‍ എം.കെ. കുര്യച്ചണ്റ്റെ നേതൃത്വത്തില്‍ ബേസ് ലൈനില്‍ പരേഡ് സംഘങ്ങള്‍ നിരക്കും. എം.ഡി. രതീഷിണ്റ്റെ നേതൃത്വത്തില്‍ സായുധസേനയും നിര്‍മ്മല്‍ ബോസിണ്റ്റെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസും ജിജിയുടെ നേതൃത്വത്തില്‍ പോലീസും അജയ് നയിക്കുന്ന എക്സൈസും കെ.വി. രതീഷ് നയിക്കുന്ന ഫോറസ്റ്റ് സംഘവും ഓരോ പ്ളാറ്റൂണുകളില് അണിചേരും. ടോം തോമസും സോനാ കുര്യാക്കോസും നയിക്കുന്ന സ്റ്റുഡണ്റ്റ്സ് പോലീസും അഭിജിത്തിണ്റ്റെ നേതൃത്വത്തില്‍ ബസേലിയോസ് കോളജിലെയും അക്ഷയ് മോട്ടിയുടെ നേതൃത്വത്തില്‍ എം.ഡി.എച്ച്.എസിലെയും എന്‍.സി.സി. സീനിയര്‍ ഡിവിഷന് ആണ്‍കുട്ടികളും ലിണ്റ്റോ റോസ് മാമണ്റ്റെ നേതൃത്വത്തില്‍ എം.ഡി.എച്ച്.എസ്.എസിലെ എന്‍.സി.സി. സീനിയര്‍ ഡിവിഷന് പെണ്‍കുട്ടികളും പരേഡിന് പകിട്ടേകും. ജൂനിയര്‍ വിഭാഗത്തില്‍ വിഷ്ണു എസ്. കുമാര്‍ നയിക്കുന്ന ആണ്‍കുട്ടികളുടെയും ലിഡ സി. മാമന്, ഗ്ളോഡ ടി. ജോണി, രേഷ്മ എന്നിവര്‍ നയിക്കുന്ന പെണ്‍കുട്ടികളുടെയും മൂന്നു പ്ളാറ്റൂണുകളും പരേഡിനുണ്ടാകും. സ്കൗട്ട്സില്‍ അഖില്‍ കോര, തോമസ്, സച്ചിന് എന്നിവര്‍ നയിക്കുന്ന മൂന്ന് പ്ളാറ്റൂണുകളും ഗൈഡ്സില് ആര്‍ദ്ര റെനി, അഞ്ജു സന്തോഷ്, രാഖിമോള്‍ കെ.ആര്. എന്നിവര്‍ നയിക്കുന്ന മൂന്നു പ്ളാറ്റൂണുകളും ഉണ്ടാകും. പരേഡ് കമാണ്ടര്‍ സന്നദ്ധത അറിയിക്കുന്നതോടെ മുഖ്യാതിഥി പരേഡ് പരിശോധിക്കും. തുടര്‍ന്ന് അദ്ദേഹം റിപ്പബ്ളിക്ദിന സന്ദേശം നല്‍കും. പരേഡില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന പ്ളാറ്റൂണുകള്ക്കും ‘ദേശീയോദ്ഗ്രഥനവും സാംസ്കാരിക ഐക്യവും’ എന്ന വിഷയത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഉപന്യാസമത്സര വിജയികള്‍ക്കും മുഖ്യാതിഥി സമ്മാനങ്ങള്‍ വിതരണം ചെയ്യും. ബാണ്റ്റ് അംഗങ്ങള്‍ ദേശീയഗാനം ആലപിക്കും. തുടര്‍ന്ന് കോട്ടയം മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്.എസ്, കുമാരനല്ലൂറ്‍ ഡി.വി.എച്ച്.എസ്, കോട്ടയം എം.ഡി.എസ്.എച്ച്.എസ്. എന്നീ സ്കൂളുകളിലെ കുട്ടികളുടെ ദേശഭക്തിഗാനവും വടവാതൂറ്‍ ഗിരിദീപം ബെഥനി കോണ്‍വെണ്റ്റ് എച്ച്.എസ്സിലെ കുട്ടികളുടെ പഞ്ചവാദ്യവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: