മോസ്കോ: ആണവ മുങ്ങിക്കപ്പലായ കെ-152 നെര്‍പ റഷ്യ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി. കിഴക്കന്‍ പ്രിമോറി പ്രദേശത്തു വച്ചായിരുന്നു കൈമാറ്റം. 2004ലാണ് ഇതു സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെട്ടത്. 900 മില്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരം 10 വര്‍ഷത്തേക്കാണ് ഈ നെര്‍പ ഇന്ത്യയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നത്.
നെര്‍പയെ ഇന്ത്യ ഐ.എന്‍.എസ് ചക്ര എന്ന് പുനര്‍നാമകരണം ചെയ്യും. ഇവയുടെ പ്രവര്‍ത്തന രീതികള്‍ റഷ്യ തന്നെ ഇന്ത്യന്‍ സൈനികരെ പഠിപ്പിക്കും. ടോര്‍പസ്, ക്രൂയിസ് മിസൈലുകള്‍ ഉള്‍ക്കൊളളുന്ന നെര്പയ്ക്കു സമുദ്രത്തില്‍ 600 മീറ്റര്‍ ആഴത്തില്‍ നൂറു ദിവസം വരെ മുങ്ങിക്കിടക്കാന്‍ കഴിയും.73 പേരെ വഹിക്കാനുളള ശേഷിയുണ്ട്.
റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്ര, യുനൈറ്റഡ് ഷിപ്പ് ബില്‍ഡിങ് കോര്പ്പറേഷന് മേധാവി റോമന്‍ ടോട്സെന്കൊ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: