കറുകച്ചാല്‍ : കറുകച്ചാലിലെ ബാര്‍ഹോട്ടലിലെ ദുര്‍ഗ്ഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക് നിരന്നൊഴുകുന്നു. ഇതുമൂലം കാല്‍നടയാത്രക്കാര്‍ ഏറെബുദ്ധിമുട്ടിലാണ്. വറവുകാലമായത്തോടെ ഓടകളില്‍ സൗമലിനജലം കെട്ടിക്കിടന്ന് പുഴുവരിച്ച അവസ്ഥയിലാണ്. മൂക്കുപൊത്താതെ ആഭാഗത്തുക്കൂടി പോകാന്‍ പറ്റില്ല. അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ മലിനജലം തെറിപ്പിക്കുന്നതും ജനത്തിനുബുദ്ധിമുട്ടാകുന്നു.ഓടകള്‍ വൃത്തിയാക്കുന്നതില്‍ ഭാഗമായി ഓടയിലെ മണം മലിന വസ്തുക്കളും കോരിക്കൂട്ടിയിട്ട് ദിവസങ്ങളായി അടുത്ത മഴയോടെ ഈ മാലിന്യങ്ങള്‍ വീണ്ടും ഓടയില്‍ വീണ് മലിനജലം ഒഴുകിപോകാന്‍ കഴിയാത്ത അവസ്ഥയിലാകും അടിയന്തരമായി മാലിന്യം നിറഞ്ഞ ഈ മണ്ണ് മറ്റെവിടെയെങ്കിലും നിക്ഷേപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: