കോട്ടയം : ഭാരതസര്‍ക്കാരിണ്റ്റെ പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിണ്റ്റെയും സംസ്ഥാന സര്‍ക്കാരിണ്റ്റെയും സബ്സിഡിയോടു കൂടി ‘അനെര്‍ട്ട്’ നടപ്പാക്കുന്ന ഗാര്‍ഹിക ബയോഗ്യാസ് പ്ളാണ്റ്റ് നിര്‍മ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു മീറ്റര്‍ ക്യൂബ് മുതല്‍ നാലു മീറ്റര്‍ ക്യൂബ് വരെ വലിപ്പമുളള പ്ളാണ്റ്റിന് 12000രൂപ മുതല്‍ 16000 രൂപ വരെ സബ്സിഡി ലഭിക്കും. അടുക്കളയില്‍ നിന്നുളള ജൈവമാലിന്യങ്ങളായ പച്ചക്കറി അവശിഷ്ടങ്ങള്‍, ഉപയോഗശൂന്യമായ ആഹാരവസ്തുക്കള്‍, മത്സ്യ-മാംസാദികളുടെ അവശിഷ്ടങ്ങള്‍, കാടിവെളളം, കഞ്ഞിവെളളം എന്നിവ ബയോഗ്യാസ് ഉല്‍പ്പാദനത്തിനായി ഉപയോഗിക്കാം. ഹോട്ടലുകളിലെ ആഹാരാവശിഷ്ടങ്ങള്‍, അറവുശാലകളിലെയും മത്സ്യമാര്ക്കറ്റുകളിലെയും അവശിഷ്ടങ്ങള്‍, ചാണകം, റബര്‍ ഷീറ്റ് വെളളം എന്നിവയും പന്നി, കോഴി എന്നിവയുടെ കാഷ്ഠവും ബയോഗ്യാസ് ഉല്‍പ്പാദനത്തിന് ഉപയോഗിക്കാം. മാലിന്യസംസ്കരണത്തോടൊപ്പം പാചകത്തിനാവശ്യമായ ഗ്യാസും കാര്‍ഷികാവശ്യത്തിനുളള ജൈവവളവും ഇതില്‍ നിന്നു ലഭിക്കും. വിവരങ്ങള്‍ നേരിട്ടറിയുവാന്‍ കോട്ടയത്ത് കളത്തിപ്പടിയിലുളള പാറയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അനെര്ട്ടിണ്റ്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: