കോട്ടയം : നാഗമ്പടം ഇളപ്പുങ്കല്‍ തങ്കമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താന്‍ വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. മൂന്ന് സിഐമാരും നാല് എസ്ഐമാരും ഉള്‍പ്പെടുന്ന അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്നത് ഡിവൈഎസ്പി പി.ഡി.രാധാകൃഷ്ണപിള്ള, വെസ്റ്റ് എസ്.ഐ.എ.ജെ.തോമസ് എന്നിവരാണ്. കേസിലെ അന്വേഷണവിവരങ്ങള്‍ ആരായാനും വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്കുവാനും ഏറണാകുളം റേഞ്ച് ഐജി പത്മകുമാര്‍ ഇന്നലെ കോട്ടയത്തെത്തി. പോലീസ് ക്ളബ്ബില്‍ അന്വേഷണോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനുശേഷം കൊലപാതകം നടന്ന വീട് ഐജി സന്ദര്‍ശിച്ചു. സംശയത്തിണ്റ്റെ നിഴലില്‍ അയല്‍ക്കാരും ബന്ധുക്കളും ഉള്ളതിനാല്‍ തങ്കമ്മയുടെ സംസ്കാരചടങ്ങിണ്റ്റെ വീഡിയോ ക്ളിപ്പിംഗും പോലീസ് നിരീക്ഷിച്ചു. സംഭവദിവസം ഇളപ്പുങ്കല്‍ വീടിണ്റ്റെ സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിണ്റ്റെ രേഖാചിത്രമാണ് പോലീസ് തയ്യാറാക്കുന്നത്. ഒരു കയ്യില്‍ രണ്ടുവിരല്‍ മാത്രമുള്ള ഇയാള്‍ കൊല്ലം സ്വദേശിയാണ്. തങ്കമ്മയുടെ വീട്ടില്‍ നിന്നും പോലീസിന് ലഭിച്ച ട്രെയിന്‍ ടിക്കറ്റും കൊല്ലത്തു നിന്നും കോട്ടയത്തേക്കുള്ളതായിരുന്നു. രേഖാചിത്രം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ ഇത് പുറത്തുവിടും. ലോക്കല്‍ പോലീസിണ്റ്റെ അന്വേഷണം ൭൨ മണിക്കൂറ് പൂര്‍ത്തീകരിച്ചാല്‍ സൂചനയൊന്നും കിട്ടുന്നില്ലെങ്കില്‍ ക്രൈംബ്രാഞ്ചിനു വിടാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഈ കേസില്‍ ലോക്കല്‍ പോലീസ് എല്ലാ പഴുതുകളും അടച്ച് അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാല്‍ ഉടനെ ക്രൈംബ്രാഞ്ചിനെ ഏല്പിക്കാന് വിടുന്നില്ലെന്നാണ് പോലീസ് വൃന്ദങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. കൊലക്കേസിലെ പ്രതികളായി പോലീസ് പലരെയും സംശയിക്കുന്നുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. താമസിക്കാതെ പ്രതികള്‍ പോലീസിണ്റ്റെ വലയില്‍ കുടുങ്ങുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: