ഇസ്ലാമാബാദ്: മെമ്മോ ഗേറ്റ് വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഹാജരാകുന്ന തനിക്ക് അമേരിക്ക പൂര്‍ണ പിന്തുണ നല്‍കിയതായി പാക്കിസ്ഥാന്‍കാരനായ അമേരിക്കന്‍ ബിസിനസ്സുകാരന് മന്‍സൂര്‍ ഇജാസ് പറഞ്ഞു. വരുന്ന തിങ്കളാഴ്ചയാണ് ഇജാസ് കമ്മീഷന് മുമ്പാകെ ഹാജരാകുന്നത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് തനിക്ക് രണ്ടുദിവസം മുമ്പ് ലഭിച്ച ഫോണ്‍ സന്ദേശത്തിലാണ് അമേരിക്ക പിന്തുണ അറിയിച്ചതെന്നും ഇജാസ് വ്യക്തമാക്കി. എന്തെങ്കിലും തെറ്റായി സംഭവിച്ചിരുന്നെങ്കില്‍ അമേരിക്കന്‍ ഭരണകൂടം ശരിയായ തീരുമാനം എടുക്കുമായിരുന്നു എന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക് സേന അട്ടിമറിക്ക് ഒരുങ്ങുന്നതിനെതിരെ അമേരിക്കയുടെ സഹായം തേടിക്കൊണ്ട് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി യുഎസ് അഡ്മിറല്‍ മൈക്ക് മുള്ളന്‍ നിവേദനം നല്‍കിയത് മെമ്മോ ഗേറ്റ് വിവാദമായി. അമേരിക്കയിലെ പാക് സ്ഥാനപതിയായിരുന്ന ഹുസൈന് ഹഖാനി മുഖേന രഹസ്യമായി സമര്‍പ്പിച്ച നിവേദനം പുറത്തുവിട്ടത് പാക് വംശജനായ ബിസിനസുകാരന് ഇജാസ് ആണ്. പാക്കിസ്ഥാനില്‍ ഇപ്പോഴുള്ള രാഷ്ട്രീയ അരക്ഷിതാവസ്ഥക്കും മറ്റ് വിവാദങ്ങള്‍ക്കും മെമ്മോഗേറ്റ് വിവാദം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: