ന്യൂനപക്ഷങ്ങള്‍ക്ക്- മുസ്ലീങ്ങളെ വിവക്ഷിക്കാനുള്ള മതേതരന്മാരുടെ ഓമനജാര്ഗണ് ആണിത്- സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിലും ഒമ്പത് ശതമാനം സംവരണ നിര്‍ദേശം അസമയത്ത് കയറി വിളിച്ചുപറഞ്ഞതിന് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ വഴക്ക് കേള്‍ക്കേണ്ടിവന്ന കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദിനോട് സഹതപിക്കാതിരിക്കുക സാധ്യമല്ലതന്നെ.
തന്റെ സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തിലെ പൊതുയോഗത്തില്‍, ഒരു മാജിക്കുകാരന്റെ കൈവേഗത്തോടെ ഛടുതിയില്‍, ആരോടും ആലോചിക്കാതെ, ഒരു ഒമ്പത് ശതമാനത്തെ പ്രത്യക്ഷപ്പെടുത്താന്തക്കവണ്ണം വിഡ്ഢിയല്ല ഖുര്‍ഷിദ്.
അയാളുടെ പ്രഖ്യാപനത്തിനെ രണ്ട് തരത്തില്‍ വിശദീകരിക്കാം. ഒന്നാമത്തേത് (ഇത് താരതമ്യേന അവിശ്വസനീയമാണ്), അക്ഷമ സഹിയാതെ വന്നപ്പോള്‍ ഖുര്‍ഷിദ് ചാടിക്കയറി പറഞ്ഞുപോയതാണെന്നതാണ്. വേറെതരത്തില്‍ പറഞ്ഞാല്‍, ഉത്തര്‍പ്രദേശിലേക്കുള്ള തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് ഒമ്പത് ശതമാനം ക്വാട്ട ഉള്‍ക്കൊള്ളിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ഈ നിര്‍ദേശത്തെ ആജ്ഞാനുവര്‍ത്തികളായ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുക മാത്രമാണ് ഖുര്‍ഷിദ് ചെയ്തത്. രണ്ടാം വിശദീകരണം- കൂടുതല്‍ സാധ്യതയുള്ളത് കോണ്‍ഗ്രസ് മനഃപൂര്‍വം ഖുര്‍ഷിദിനെ ഫീല്‍ഡില്‍ ഇറക്കി ഒരു പരീക്ഷണ പറക്കല്‍ നടത്തിച്ച് പ്രസ്തുത നിര്‍ദേശം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. യുപി തെരഞ്ഞെടുപ്പിനെ അന്തിമ പോരാട്ടമായി കാണുന്ന കോണ്‍ഗ്രസിലെ ഗ്രൂപ്പാണ് മുന്‍കൂട്ടി തയ്യാറാക്കിയ ഈ വാര്‍ത്ത ചോര്‍ച്ചയ്ക്ക് പദ്ധതിയിട്ടത്. ഔദ്യോഗിക കോണ്‍ഗ്രസ് ഇതിനെ നിഷേധിക്കും എന്ന പീഠികയിലായിരുന്നു ഈ സാഹസം.
യുപി നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരു മുസ്ലീം ഒണ്‍ലി തെരഞ്ഞെടുപ്പാക്കാനുള്ള കോണ്‍ഗ്രസിന്റെ നിരാശാഗര്ഭമായ നീക്കം ഒരുപാടുപേരെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. സമ്മതിദായകരില്‍ 15 മുതല്‍ 17 ശതമാനം വരെ വരുന്ന ഒരു സമുദായത്തെ വളച്ചെടുക്കാന്‍, മതാധിഷ്ഠിത സംവരണത്തിനെതിരെയുള്ള ഭരണഘടനാ ഖണ്ഡനങ്ങളെ തകിടംമറിക്കാന്‍ പാര്‍ട്ടിക്ക് ശങ്കയേതുമില്ല.
കാരണങ്ങള്‍ ഒരു മനോവിന്യാസത്തെ അടിത്തറയാക്കിയുള്ളതാണ്. പല മൗലിക എഡിറ്റോറിയലിസ്റ്റുകളും പ്രവചിക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരത്തിലാണ് യുപി തെരഞ്ഞെടുപ്പ് ഫലം ഊന്നിനില്ക്കുന്നതെന്നാണ്: മുസ്ലീങ്ങള്‍ ഏത് ദിക്കിലേക്ക് ചാഞ്ഞ് വോട്ട് ചെയ്യും? ബാക്കി കാര്യങ്ങളൊക്കെ അപ്രസക്തം. ഈ ഒരു മനോഭാവത്താല്‍ പൂര്‍ണമായും സ്വാധീനിക്കപ്പെട്ടിരിക്കയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
ഒരു സമഗ്ര തെരഞ്ഞെടുപ്പിനെ മുസ്ലീം വോട്ടര്‍മാരുടെ ചാഞ്ചാട്ടത്തിലേക്ക് മാത്രമായി ചുരുക്കുന്നത് തെരഞ്ഞെടുപ്പിനെ വളരെ സങ്കുചിതമായി വീക്ഷിക്കലാണ്. ഈ ആശങ്കാകുലന്മാരായ മാധ്യമ മൗലികവാദികള്‍ കാണാതെ പോകുന്ന സത്യമിതാണ്: മുസ്ലീം വോട്ട്- വലിയ സംഖ്യകളില്‍- പക്ഷേ അവര്‍ മാത്രമല്ല തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
യുപിയില്‍ അനേകം ജാതികളും സമുദായങ്ങളും സ്ഥിതിചെയ്യുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം സകലരും മനസ്സിലാക്കാന്‍ ഏഴുദിവസം പോലും എടുത്തില്ല. ആഴ്ചയുടെ മധ്യമായപ്പോള്തന്നെ ഒബിസി സംവരണത്തിന്റെ മൂന്നിലൊന്ന് കവര്‍ന്ന് മുസ്ലീങ്ങള്‍ക്ക് കൊടുക്കാനുള്ള നിര്‍ദ്ദേശത്തിനെതിരെ ഭയങ്കരമായ പ്രതികരണം ഉണ്ടാകുമെന്ന് തെളിഞ്ഞു.
മോസ്റ്റ് ബാക്ക്വേഡ് ക്ലാസസ് എന്നറിയപ്പെടുന്ന ജാതികളാണ് മുസ്ലീങ്ങള്‍ക്ക് ഒരു വലിയ പങ്ക് നല്കുമ്പോള് തങ്ങള്‍ മറയത്താകുമെന്ന് ഭയന്ന് വശാകുന്നത്. ഖുര്‍ഷിദിന്റെ വിടുവായത്തം പറച്ചില് കോണ്‍ഗ്രസിന് അനുകൂലമായ ഒരു തരംഗം സൃഷ്ടിക്കയല്ല, കോണ്‍ഗ്രസിന് നാശകരമാകുന്ന തിരിച്ചടിയുണ്ടാക്കയാണ് ചെയ്യുന്നതെന്ന് പാര്‍ട്ടി ഛഠേയെന്ന് തിരിച്ചറിഞ്ഞു. യുവരാജാവായ രാഹുലിന്റെ തെരഞ്ഞെടുപ്പ് തന്ത്രവിദഗ്ധന്മാര് എഴുതിത്തള്ളിയ ബിജെപിയെ ആണ് ഒബിസി/എംബിസി അമര്‍ഷം സഹായിക്കയെന്ന യാഥാര്‍ത്ഥ്യമാണ് കോണ്‍ഗ്രസിനെ കൂടുതല്‍ വിഷമിപ്പിക്കുന്നത്.
ദല്‍ഹിയിലെ ബട്ലാഹൗസ് വെടിവയ്പ്പിനെക്കുറിച്ച് സര്‍ക്കാര്‍ ‘തുല്ലേ തുല്ല് ഒന്നേന്ന്’ അന്വേഷിക്കണമെന്നുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ നിരന്തരാവശ്യത്തിന്റെ കഥയും മറ്റൊന്നല്ല. ഈ പ്രശ്നം അസംഗഢിലെ ഒരുവിഭാഗം മുസ്ലീങ്ങളെ ഇന്നും പ്രകോപിപ്പിക്കുന്നുവെന്നാണ് തോന്നുന്നത്. കഴിഞ്ഞയാഴ്ച രാഹുലന് അവിടെ ചെന്നപ്പോള്‍ അവര്‍ കരിങ്കൊടികള്‍ കാട്ടിയാണ് പുള്ളിയെ വരവേറ്റത്.
വെടിവച്ച് കൊല്ലുന്നതില്‍ രസമുള്ള പോലീസുകാരുടെ നിസ്സഹായരായ ഇരകളായിരുന്നു ബട്ലാ ഹൗസില്‍ കൊല്ലപ്പെട്ട ഭീകരരെന്ന് സംശയിക്കപ്പെട്ടവര്‍ എന്ന് വരുത്തുവാന്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നതില്‍ സര്‍ക്കാരിന്റെ സുരക്ഷാ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കഠിന എതിര്‍പ്പുണ്ട്. ബട്ലാഹൗസ് ഏറ്റുമുട്ടലിനെ ഒരു മുസ്ലീം പ്രശ്നമാക്കി മാറ്റണമോ, അതോ അത് രാജ്യത്തിന്റെ ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ചരിത്രത്തിന്റെ ഭാഗമാകണമോ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കേണ്ടതുണ്ട്.
എന്റെ ഒരു ഊഹം ഇതാണ്: ഖുര്‍ഷിദിന്റെ ഒമ്പത് ശതമാനം പ്രഖ്യാപനത്തെത്തുടര്‍ന്ന് മുസ്ലീങ്ങള്‍ക്ക് അത്യാഹ്ലാദവും ഒബിസി-എംബസികള്‍ക്ക് ഉദാസീനതയും സംഭവിച്ചിരുന്നെങ്കില്‍, കോണ്‍ഗ്രസ് തീര്‍ച്ചയായും ബട്ലാഹൗസ് സംഭവത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ചേനെ.
മുസ്ലീം കാര്‍ഡ് എടുത്ത് കളിക്കുന്നതില്‍ കണിച്ച അത്യാവേശം കോണ്‍ഗ്രസിന് സമ്മാനിച്ച പാഠങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാണ്. ജാതികളുടെയും സമൂഹങ്ങളുടെയും ഒരു വിശാലമുന്നണിയ്ക്ക് രൂപം നല്‍കലിലാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് വിജയം കിടക്കുന്നത്. സകല രാഷ്ട്രീയ പാര്‍ട്ടികളും യുപിയില്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടിട്ടുണ്ട്. മായാവതി സഹിതം.
ഇതുമാതിരി, ബിജെപി യുപി ഘടകത്തിലെ മേല്‍ജാതി നേതാക്കള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്ക് വിശ്വാസ്യത കൈവരണമെങ്കില്‍ പിന്നോക്ക ജാതികളുടെ പിന്തുണ വേണമെന്നും, അതിലും പ്രധാനമായി, ഉമാഭാരതിയെപ്പോലുള്ള ശക്തമായ ഒരു ഒബിസി നേതാവ് വേണമെന്നും അവസാനം മനസ്സിലാക്കിയിരിക്കുന്നു.
വലിയ മിടുക്ക് കാണിക്കാന്‍ ഒരുമ്പെട്ട കോണ്‍ഗ്രസ് ആകട്ടെ തെരഞ്ഞെടുപ്പ് തുടങ്ങുംമുമ്പേതന്നെ മറിഞ്ഞടിച്ചുവീണുമിരിക്കുന്നു.
സ്വപന് ദാസ്ഗുപ്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: