ഗിഗ്ഗിയോ: പാറക്കെട്ടിലിടിച്ച് തകര്‍ന്ന ആഡംബര കപ്പല്‍ കോസ്റ്റ കോണ്കോര്ഡിയയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി രക്ഷാപ്രവര്‍ത്തന വക്താന് ലൂക്കാ കാരി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടര്‍ന്നിരുന്നു. അടുത്ത പടി എന്തെന്ന് ഇനി ആലോചിച്ചതിനുശേഷം മാത്രമേ സംഭവസ്ഥലത്തുനിന്ന് കപ്പല്‍ നീക്കം ചെയ്യൂ എന്നും ലൂക്കാ കാരി വിശദീകരിച്ചു. കോസ്റ്റ് കോണ്ഗാര്ഡിയ അപകടത്തില്‍പ്പെടാനുണ്ടായ സാചര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. റോമിലെ സിവിറ്റാ വെച്ചിക്കയില്നിന്ന് മെഡിറ്ററേനിയന്‍ യാത്രക്ക് തിരിച്ച കോസ്റ്റ കോണ്‍കോര്‍ഡിയ കപ്പലാണ് ജനുവരി 14 ന് അപകടത്തില്‍പ്പെട്ടത്. 4200 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. അപകടത്തില്‍ പതിനൊന്ന് പേര് സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.
കപ്പലിന്റെ ക്യാപ്റ്റന്‍ ഫ്രാന്‍സെസ്കോ സ്കെറ്റിനോയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കപ്പലിലെ ഉദ്യോഗസ്ഥരെയും സംഭവത്തെത്തുടര്‍ന്ന് ജോലിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പരിസ്ഥിതിമന്ത്രി കോണര്ഡി ക്ലിനി വ്യക്തമാക്കി. കപ്പല്‍ ദുരന്തങ്ങള്‍ ഇവിടെ പതിവാകുന്നതിനാല് ഇത് തടയുന്നതിനുവേണ്ടിയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ക്യാബിനറ്റ് സമയത്ത് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: