കോട്ടയം : ഭാരതീയ വിചാരകേന്ദ്രം കോട്ടയം ടൗണ്സമിതിയുടെ ആഭിമുഖ്യത്തില്‍ സരസ്വതിദക്ഷിണയും വിവേകാനന്ദസ്മൃതി സായാഹ്നവും ഒരുക്കിയിരിക്കുന്നു. ഇന്ന് 5.30ന് വിശ്വഹിന്ദുപരിഷത്ത് ഹാളിലാണ് പരിപാടി. പ്രസ്തുത പരിപാടിയില്‍ ഡോ.ശിവകുമാര്‍ (പൊളിറ്റിക്സ് വിഭാഗം, നാട്ടകം ഗവ.കോളേജ്) മുഖ്യപ്രഭാഷണം നടത്തും. 2013ല്‍ വിവേകാനന്ദസ്വാമികളുടെ 150-ാം ജയന്തി ആഘോഷിക്കുന്ന വേളയില്‍ മുന്നൊരുക്കമെന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. രണ്ടു വര്‍ഷം നീളുന്ന വിപുലമായ ആഘോഷപരിപാടികള്‍ക്കാണ് ഭാരതീയ വിചാരകേന്ദ്രവും വിവേകാനന്ദപഠനകേന്ദ്രവും സമാനചിന്താഗതിയുള്ള മറ്റുപ്രസ്ഥാനങ്ങളും ചേര്‍ന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: