തൃശൂര്‍ : പെരുമ്പാവൂരില്‍ ക്ഷേത്രത്തിന് മുന്നില്‍ പശുവിനെ കശാപ്പുചെയ്ത സംഭവം ബോധപൂര്‍വമാണെന്നും ഇത്തരം മതസ്പര്ദ്ധയുണ്ടാക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും ബജ്രംഗദള് സംസ്ഥാന സംയോജകന്‍ പി.ജി.കണ്ണന് പ്രസ്താവനയില്‍ പറഞ്ഞു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലുള്ളതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ഭാരതീയ സംസ്കാരത്തെ തകര്‍ക്കുന്ന തരത്തിലുള്ള സംഭവമാണ് പെരുമ്പാവൂരില്‍ ഉണ്ടായതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പെരുമ്പാവൂരില്‍ ഉണ്ടായതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: