ന്യൂദല്‍ഹി: ഗുജറാത്തില്‍ ലോകായുക്തയെ നിയമിച്ചത് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ നരേന്ദ്ര മോഡി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. ഇന്നലെയാണ് ഹൈക്കോടതി ലോകായുക്ത നിയമനം ശരിവച്ചത്. മൂന്നംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ ഗവര്‍ണറുടെ നടപടി ശരിവച്ചപ്പോള്‍ ഒരു ജഡ്ജി എതിര്‍ത്തു.
ജസ്റ്റിസ് മേത്തയെ ലോകായുക്തയായി നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ ഗവര്‍ണര്‍ കമല ബേനിവാള്‍ ഏകപക്ഷീയമായി കൈക്കൊണ്ടതു ഭരണഘടനാവിരുദ്ധമെന്നും ഭരണഘടനാ വ്യവസ്ഥകളെ മറികടക്കാന്‍ ഗവര്‍ണര്‍ക്ക് അനുവാദം നല്‍കുന്നത് സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുമുളള വാദം ഉന്നയിച്ചാണു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
എട്ടുവര്‍ഷമായി സംസ്ഥാന ലോകായുക്ത പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 25നാണ് ഗവര്‍ണര്‍ പുതിയ ലോകായുക്തയെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: