കൊളംബോ: ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ തെക്കന്‍ ശ്രീലങ്കയില്‍ നടപ്പിലാക്കുന്ന റെയില്‍വേ ലൈന്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ പറഞ്ഞു. നാലു ദിവസത്തെ സന്ദര്‍നത്തിനായി ശ്രീലങ്കയില്‍ എത്തിയതാണ് അദ്ദേഹം.
കൊളംബോ റെയില്‍വേ സ്റ്റഷനില്വച്ച് ഗലി മുതല്‍ ഇന്ദുരുവ വരെയുള്ള റെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് ഈ കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്. ചടങ്ങില്‍ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ജി .എന്‍ പെരിസ് സംബന്ധിച്ചിരുന്നു.
2010 നവംബറില്‍ കൃഷ്ണ ശ്രീലങ്ക സന്ദര്‍ശിപ്പോഴാണ് തമിഴ് വംശജര്‍ കൂടുതലുള്ള ഭാഗവും ഇന്ത്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റെയില്‍ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ആദ്യ ഘട്ടം ഗലി മുതല്‍ മാതര വരെയുള്ള നാല്‍പ്പത്തിരണ്ട് കിലോമീറ്റര്‍ 2011 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാമത്തെ ഭാഗം തീരദേശ പ്രദേശമായ കലുത്തറ വരെയുള്ള 72 കിലോമീറ്റര്‍ ഈ വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയാക്കും.
ഇന്ത്യന്‍ റെയില്‍വേയും ശ്രീലങ്കന്‍ റെയില്‍വേയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: