കോതമംഗലം: പെരുമ്പാവൂര്‍ ശ്രീധമ്മശാസ്താ ക്ഷേത്രമൈതാനത്ത് ഗര്‍ഭിണിയായ പശുവിനെ മത തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നതില്‍ പ്രതിഷേധിച്ച് വിവിധ ഹിന്ദു സംഘടനകളും ബിജെപിയും നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
ഹര്‍ത്താലിനോടനുബന്ധിച്ച് കോതമംഗലം തങ്കളം മുതല്‍ ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിസ്ക്വയറില്‍ സമാപിച്ചു. പ്രകടനത്തിന് ആര്‍എസ്എസ് താലുക്ക് കാര്യവാഹ് പി.ജി.സജീവ്, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി ഇ.ടി.നടരാജന്, ബിജെപി നേതാക്കളായ പി.പി.സജീവ്, കെ.ആര്.രഞ്ജിത്, പി.കെ.ബാബു, സന്തോഷ് പത്മനാഭന്, ബിഎംഎസ് നേതാക്കളായ എം.എം.രമേശ്, പി.ആര്.ഉണ്ണികൃഷ്ണന്, ക്ഷേത്രസംരക്ഷണസമിതി താലൂക്ക് പ്രസിഡന്റ് എന്‍.രഘു എന്നിവര്‍ നേതൃത്വം നല്കി. തൃക്കാരിയൂര്‍, പിണ്ടിമന, വാരപ്പെട്ടി എന്നിവിടങ്ങളിലും പ്രകടനം നടന്നു. മൂവാറ്റുപുഴയില്‍ ഹര്‍ത്താലും പ്രതിഷേധപ്രകടനവും നടത്തി. വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല. സ്വകാര്യബസ്സുകളും നിരത്തിറങ്ങിയില്ല കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വ്വിസ് നടത്തി. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും സര്‍വ്വീസ് നടത്തിയത്. രാവിലെ 10.30ന് ആര്‍എസ്എസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രകടനവും നടത്തി. വെള്ളൂര്‍ക്കുന്നത്ത് നിന്ന് ആരംഭിച്ച പ്രകടനം നെഹ്റുപാര്ക്കില് സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിന് റ്റി.ചന്ദ്രന്, കാവനരമേശ്, റെജി ചെറുശ്ശേരി, രാജീവ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. നെഹ്റുപാര്ക്കില് നടന്ന സമ്മേളനത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് കെ.കെ.ദീലിപ്, ആര്‍എസ്എസ് നേതാക്കളായ ശ്രീജിത്ത്, എസ്.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ കലൂര്ക്കാട്ട്, വാഴക്കുളം, പാലക്കുഴ, വാളകം എന്നിവിടങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. കുത്താട്ടുകുളത്ത് ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധപ്രകടനത്തിന് ഹിന്ദുഐക്യവേദി മേഖലാ സെക്രട്ടറി പി.സി.അജയഘോഷ്, ടി.കെ.ചന്ദ്രന്, എന്‍.കെ.അഭിലാഷ് എന്നിവര്‍ നേതൃത്വം നല്കി.
വൈപ്പിനില്‍ നടന്ന പ്രകടനത്തിന് ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് ടി.എസ്.രാധാകൃഷ്ണന്, പി.പി.വേണു, ടി.ബി.അനില്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ജി.സുരേന്ദ്രന്, പി.എന്‍.രാജീവ്, ടി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
വിഎച്ച്പി എറണാകുളം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് കലൂരില്‍ നിന്ന് ആരംഭിച്ച് ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ സമാപിച്ച പ്രകടനത്തിന് ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സുമിത് ബാബു, വിഎച്ച്പി നേതാക്കളായ നവീന്‍കുമാര്‍, എ.ടി.സന്തോഷ്, കൂടത്തില്‍ സുധാകരന്, സി.ജി.രാജഗോപാല്‍, എ.ബി.ബിജു, ടി.ബാലചന്ദ്രന്, രാജസ്ഥാന് പ്രവാസി സംഘ് പ്രസിഡന്റ് ഗുമാന് സിങ്ങ്, മുകേഷ് ജെയിന്, സി.എല്‍.രാജ് പുരോഹിത്, ബജ്റംഗ്ദള്‍ ജില്ലാ സംയോജക് ടി.എല്‍.വിശേഷ്, ജില്ലാ ഗോരക്ഷാപ്രമുഖ് രാധാകൃഷ്ണന് പള്ളിപ്പറമ്പുകാവ്, എം.എന്‍.ഹരി, ജില്ലാ പ്രചരക് അരുണ്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന്, ജില്ലാസെക്രട്ടറി എസ്.സജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: