കൊളംബോ: ശ്രീലങ്കയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ തമിഴ് വംശജരെ കാണാന്‍ ജാഫ്നയിലേക്ക് പോയി. കിളിനോച്ചിയിലെ ജനറല്‍ ആശുപത്രിയില്‍ ആദ്യമെത്തുന്ന അദ്ദേഹം ആശുപത്രിക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും. ഇന്ത്യയുടെ സഹായത്തോടെ പുനസ്ഥാപിച്ച സ്കൂളുകള്‍ക്കുള്ള ധനസഹായവും അദ്ദേഹം കൈമാറും. അതിനുശേഷം ജാഫ്നയിലെത്തുന്ന അദ്ദേഹം ദുരിതമനുഭവിക്കുന്ന തമിഴ് വംശജരെ നേരിട്ടുകണ്ട് സംസാരിക്കും. തുടര്‍ന്ന് വിവിധ ധനസഹായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ പ്രവിശ്യകള്‍ക്ക് കൂടുതല്‍ വിപുലമായ അധികാരങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് മഹിന്ദ രാജപക്സെ ഇന്ത്യക്ക് കഴിഞ്ഞദിവസം ഉറപ്പ് നല്‍കിയിരുന്നു. എസ്.എം.കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് രാജപക്സെ ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീലങ്കയിലെ തമിഴ് ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണുന്നത് സംബന്ധിച്ചുംഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന കാര്യങ്ങളും ഇരുവരും കഴിഞ്ഞദിവസം ചര്‍ച്ച ചെയ്തിരുന്നു. ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോള്‍ വീട് നഷ്ടപ്പെട്ട തമിഴര്‍ക്കായി 49,000 വീട് പണിത് നല്‍കാനുള്ള 26 കോടി ഡോളറിന്റെ ധാരണാപത്രത്തില്‍ കൃഷ്ണയും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ജി.എല്‍.പെയ്റിസും ഒപ്പുവെച്ചിരുന്നു. ഇതിന്റെ പരീക്ഷണഘട്ടമെന്ന നിലയില്‍ നിര്‍മിച്ച 50 വീടുകളുടെ താക്കോല്‍ദാനവും കിളിനൊച്ചിയില്‍ കൃഷ്ണ നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: