അഡിസ് അബാബ: എത്യോപ്യയുടെ തെക്ക് പടിഞ്ഞാറ് എറിട്രിയയില്‍ അക്രമികള്‍ അഞ്ച് വിദേശസഞ്ചാരികളെ തട്ടിക്കൊണ്ടുപോയി കൊന്നു. കൊല്ലപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. എത്യോപ്യയിലെ സ്റ്റേറ്റ് ടെലിവിഷനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം ജര്‍മന്‍കാരായ ടൂറിസ്റ്റുകള്‍ ഇവിടെ ആക്രമണത്തിന് വിധേയരായിരുന്നു. ജര്മന്കാരാണോ മരിച്ചത് എന്ന സംശയത്തില്‍ ജര്‍മനിയിലെ വിദേശകാര്യ മന്ത്രാലയം മരണപ്പെട്ടവരുടെ വിശദവിവരങ്ങള്‍ ആരാഞ്ഞുവരികയാണ്. അജ്ഞാതരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി.
അതേസമയം കൊലപാതകികള്ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതായും ഒരുസംഘം ആളുകളാണ് വിദേശികളെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് വെളിപ്പെടുത്തി.
2007 ല്‍ എത്യോപ്യയില്‍ യൂറോപ്പില്‍നിന്നും എത്തിയ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ കുറച്ചുനാളുകള്‍ക്കുശേഷം ഇവരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. 1998 മുതല്‍ 2000 വരെ കാലഘട്ടത്തില്‍ എത്യോപ്യയും എറിറ്റേറിയയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലാണ് ഇവിടെ യുദ്ധങ്ങള്‍ ഉണ്ടാകാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: