കോഴിക്കോട്: പ്രസിദ്ധമായ പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രമൈതാനത്ത് ഗോവധം നടത്തിയതിന് പിന്നില്‍ ഹിന്ദു-മുസ്ലീം കലാപമുണ്ടാക്കാന്‍ സാഹചര്യമൊരുക്കുന്ന മതവര്‍ഗീയ ഭീകരവാദികളുടെ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ കഴിയില്ല. ഭക്തജനങ്ങള്‍ ശ്രദ്ധയോടെ ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്ത ഗര്‍ഭിണിയായ പശുവിന് മൃഗഡോക്ടര്‍ കുറിച്ചു കൊടുത്ത മരുന്ന് വാങ്ങിക്കാന്‍ പോയസമയത്താണ് കൊലക്കത്തിക്കിരയാക്കിയത്.
മതാചാരപ്രകാരം കര്‍മങ്ങളനുഷ്ഠിച്ച് മൗലവിയുടെ നിര്‍ദ്ദേശപ്രകാരമാണ് ക്രൂരകൃത്യം നടന്നതെന്ന സൂചന ഗൗരവമര്‍ഹിക്കുന്നതാണ്. ഒരു വിഭാഗം മതഭീകരവാദികള്‍ ആസൂത്രണം ചെയ്ത ഈ സംഭവം തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടു സംഭവം പോലെ പ്രത്യാഘാതമുണ്ടാക്കുന്നതാണ്.
ഹിന്ദുസമൂഹത്തിന്റെ പ്രതികരണശേഷി അളക്കാനുള്ള ഒരു പരീക്ഷണമായിരുന്നുവെന്നുവേണം ഇതിനെ അനുമാനിക്കാന്‍. ഇത്തരം ഹീനകൃത്യത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ഭീകരവാദികളെ ശക്തമായി നേരിടുന്നതിന് പകരം അവരോട് മൃദുസമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇത്തരം സമീപനങ്ങള്‍ അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കണം. ഇത്തരം കറുത്ത ശക്തികള്‍ക്കെതിരെ പൊതുഹിന്ദുസമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: