വാഷിങ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്ഥാനമൊഴിയണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള സുല്‍ത്താനുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഒബാമ ഇക്കാര്യം ആവശ്യപ്പെട്ടത്.
സിറിയയിലെ സാഹചര്യം അംഗീകരിക്കാനാകില്ല. കലാപം അപകടകരമായി തുടരുന്നുതു യുഎസ് വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഒബാമ പറഞ്ഞു. മധ്യേഷ്യയിലെ പ്രശ്നങ്ങള്‍ ജോര്‍ദാന്‍ രാജാവും ഒബാമയും ചര്‍ച്ച ചെയ്തു. സിറിയയ്ക്കു പുറമെ ഇറാന്, പാലസ്തീന്- ഇസ്രയേല്‍ തര്‍ക്കം, യെമന്‍ എന്നീ രാജ്യങ്ങളിലെ പ്രശ്നങ്ങളും ചര്‍ച്ചാവിഷയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: