Categories: India

ലോകായുക്ത നിയമനം ഹൈക്കോടതി ശരിവച്ചു

Published by

അഹമ്മദാബാദ്‌: ഗുജറാത്ത്‌ ലോകായുക്തയായി വിരമിച്ച ജസ്റ്റീസ്‌ ആര്‍.എ.മേത്തയെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. ലോകായുക്ത നിയമനത്തെ ചോദ്യം ചെയ്ത് ഗുജറാത്ത ്‌സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

സംസ്ഥാന സര്‍ക്കാരിനോട്‌ ആലോചിക്കാതെ ലോകായുക്തയെ നിയമിച്ച ഗവര്‍ണര്‍ കമലാ ബെനിവാളിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ മോഡി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്‌. സംസ്ഥാനത്തെ നിയമപ്രകാരം ലോകായുക്ത നിയമനം നടത്തുന്നത് ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സമിതിയായിരിക്കണം.

കേസ്‌ പരിഗണിച്ച ജഡ്ജിമാര്‍ ഭിന്നവിധികള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന്‌ കേസ്‌ ജസ്റ്റീസ്‌ സഹായ്‌യുടെ ബെഞ്ചിലേക്ക്‌ മാറ്റുകയായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി ഗുജറാത്തില്‍ ലോകായുക്തയെ നിയമിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ്‌ ഗവര്‍ണര്‍ ലോകായുക്തയെ നിയമിച്ചത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by