പെരുമ്പാവൂര്‍: പ്രസിദ്ധമായ പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രമൈതാനത്ത് മത തീവ്രവാദികള്‍ പശുവിനെ കഴുത്തറുത്ത് കൊന്നു. ക്ഷേത്രമൈതാനത്ത് കഴിഞ്ഞ ഒരുമാസമായി മേഞ്ഞ് നടന്നിരുന്ന ഗര്‍ഭിണിയായ പശുവിനെയാണ് തീവ്രവാദികള്‍ കൊന്നത്. പെരുമ്പാവൂരുകാരനായ ഒരു മൗലവിയും അല്ലപ്രസ്വദേശികളായ മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് കൊലനടത്തിയത്. ഇന്നലെ പകല്‍ ഒരുമണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം അസുഖംമൂലം നടക്കാതെയായ ഈ പശുവിനെ ഇന്നലെ ഡോക്ടര്‍ വന്ന് പരിശോധിക്കുകയും മരുന്ന് വാങ്ങുന്നതിനായി ചില ഭക്തജനങ്ങള്‍ പോവുകയും ചെയ്ത സമയത്താണ് മൗലവിയും കൂട്ടരുമെത്തി പശുവിനെകൊന്നത്. മത ചടങ്ങുകള്‍ നടത്തിയ ശേഷമായിരുന്നു ഈ നിഷ്ഠുര കൃത്യം.
വിവരമറിഞ്ഞ് ക്ഷേത്രമൈതാനത്ത് ആയിരക്കണക്കിനാളുകള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നു. എന്നാല്‍ ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ ഭക്തരുടെ ഒപ്പം നില്‍ക്കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവച്ചു. ഇതിനിടെ പെരുമ്പാവൂര്‍, അല്ലപ്ര പ്രദേശങ്ങളില്‍ നിന്നും എത്തിയ ചില മുസ്ലീങ്ങള്‍ പ്രതികളെ ന്യായീകരിച്ച് സംസാരിച്ചതും ചെറിയ കയ്യേറ്റത്തിന് ഇടയായി. പെരുമ്പാവൂര്‍ പോലീസ്സ്റ്റേഷനില്‍ കൃത്യസമയത്ത് തന്നെ വിവരം അറിയിച്ചെങ്കിലും വളരെ വൈകിയാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് ഭക്തര്‍ പറഞ്ഞു.
പെരുമ്പാവൂര്‍ ജ്യോതി ജംഗ്ഷന് കേന്ദ്രീകരിച്ച് കോഴിക്കച്ചവടം നടത്തുന്ന മൗലവിയാണ് തങ്ങളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും കൊലക്കുപയോഗിച്ച കത്തി മൗലവിയുടെ കൈവശമാണെന്നും നാട്ടുകാര്‍ പിടികൂടിയ പ്രതികള്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരോ ദേവസ്വം അധികൃതരോ എത്താതെ പ്രതികളെ കൊണ്ടുപോകുവാന്‍ ഭക്തജനങ്ങള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് എസ്പി കെ.പി.ഫിലിപ്പും പോലീസ് സംഘവും സംഭവസ്ഥലത്തെത്തി പശുവിന്റെ ജഡം അവിടെ നിന്നും മാറ്റുകയായിരുന്നു. ഇതിനിടെ ഈ നിഷഠുരകൃത്യത്തെ പിന്തുണച്ച് ക്ഷേത്രസങ്കേതത്തിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഒരു മതതീവ്രവാദ സംഘടന നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു.
ക്ഷേത്രമൈതാനത്തിട്ട് പശുവിനെ കശാപ്പ്ചെയ്ത പ്രതികള്‍ കരുതികൂട്ടി മതവികാരം വ്രണപ്പെടുത്തുവാനായി ചെയ്തതാണിതെന്നും ഇതിനെതിരെ കേരളജനത ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ വന്‍ പ്രകടനവും നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ് ക്ഷേത്രം. മുസലിയാരും കൂട്ടരും ചേര്‍ന്ന് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര മൈതാനത്തിട്ട് പശുവിനെ അറുത്ത് കൊന്നതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ക്ഷേത്രപരിശുദ്ധിക്ക് കളങ്കംവരുത്തി മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് സുരേന്ദ്രമേനോന്‍, ബിജെപി ദേശീയ സമിതി അംഗം കെ.ആര്.രാജഗോപാല്‍, ബിഎംഎസ് നേതാവ് അഡ്വ.കെ.സി.മുരളീധരന്, ബാലഗോകുലം അധികാരി കെ.ആര്.മുരളീധരന് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.ക്ഷേത്ര ചൈതന്യത്തിന് കോട്ടം വരുത്തുന്ന രീതിയില്‍ ക്ഷേത്രമൈതാനത്തിട്ട് പശുവിനെ അറുത്തതിനാല്‍ ഇന്നലെ വൈകിട്ട് പെരുമ്പാവൂര്‍ അയ്യപ്പക്ഷേത്ര നടവൈകിയാണ് തുറന്നത്. ക്ഷേത്ര ആലിന്ചുവട്ടില് നിന്ന പശുവിനെ മൗലവിയും കൂട്ടരും ചേര്‍ന്ന് അറുത്ത് കൊന്നതില്‍ ഉപദേശകസമിതി പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ അനില്‍ പറമ്പത്ത്, രംഗനാഥന്, ഗോപാലകൃഷ്ണ പിള്ള, ബൈജു, എം.കെ.സുരേഷ്, എം.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: