കൊച്ചി: ആത്മീയതയും ധ്യാനവുമെല്ലാം ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മാനസികസംഘര്ഷങ്ങളില്നിന്ന് മുക്തമാകുന്നതിന് സാധിക്കുമെന്ന് ദേശീയ ദുരന്തനിവാരണ കേന്ദ്ര കമ്മറ്റി അംഗം മേജര്‍ ജനറല്‍ ജെ.കെ. ബന്‍സാല്‍. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ മനോരോഗ ചികിത്സാവിദഗ്ദ്ധരുടെ ദ്വിദിന്യൂ അന്താരാഷ്ട്രസമ്മേളനം ഇന്ത്യന്‍ ഗ്ലോബല്‍ സൈക്യാട്രിക് ഇനിഷ്യേറ്റീവ്- 2012 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനസികാരോഗ്യ ചികിത്സയില്‍ മരുന്നു കൊണ്ടുള്ള ചികിത്സയോടൊപ്പം സാമൂഹികവും മനശാസ്ത്രപരവും സാന്ത്വനപരവുമായ ചികിത്സയ്ക്കു തുല്യ പ്രാധാന്യം ന്നല്കണം.
മാനസികപ്രശ്നങ്ങളുള്ളവര്‍ ഓരോ വ്യക്തികളെക്കാളും അവരുമായി ഇടപഴകുന്ന ചുറ്റുപാടുകളെയാണു ബാധിക്കുന്നത്. സുനാമി പോലുള്ള അപ്രതീക്ഷിത ദുരന്തങ്ങള്‍ അറുപത് ശതമാനത്തോളം ആളുകളെ മാനസികമായി ബാധിക്കുന്നുണ്ട്. അവരില്‍ പലര്‍ക്കും മാനസികാഘാതം, വിഷാദരോഗം എന്നിവ പിടികൂടാറുണ്ട്. അഭിമുഖീകരിക്കേണ്ടിവന്നവര്ക്കു സാധാരണ ജീവിത നിലയിലെത്താന്‍ മാസങ്ങളോളം കാത്തിരിക്കേവരും. ഇവരെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ദേശീയ ദുരന്ത നിവാരണ കേന്ദ്രം പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ്. ഹിരോഷിമയും നാഗസാക്കിയും പോലുള്ള ദുരന്തബാധിതരുടെ സ്വത്തും പഴയകാല ഓര്‍മ്മകളും ജോലി ചെയ്യുന്നതിനുള്ള കഴിവുമൊക്കെ നഷ്ടപ്പെട്ടു. അവരെയൊക്കെ പഴയ നിലയിലെത്തിക്കാന്‍ ദേശീയ ദുരന്ത നിവാരണ കേന്ദ്രം ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സുനാമി ബാധിതരില്‍ 90 ശതമാനം പേരും മാനസികമായി തകര്‍ന്നവരായിരുന്നു. ഇവരില്‍ പലരും കൗണ്‍സലിങ്ങിലൂടെയും മറ്റും മാസങ്ങള്‍ക്കുള്ളില്‍ സാധാരണനിലയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. അമിതമായ മദ്യപാനവും മയക്കുമരുന്നുകളുടെ ഉപയോഗവും മാനസികരോഗങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഗ്ലോബല്‍ സൈക്യാട്രിക് ഇനിഷ്യേറ്റീവ് 2012 എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി.
അമൃത ആശുപത്രിയുടേയും ഇന്തോ ആസ്ട്രേലിയന്‍ സൈക്യാട്രി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്. ഇന്ത്യയ്ക്കു പുറമേ അമേരിക്ക, ഇംഗ്ലണ്ട്, ആസ്ട്രേലിയ, ്യൂന്യൂസിലാന്ഡ്, ജപ്പാന്, ഫ്രാന്‍സ്, ഇറ്റലി, ചൈന്യൂ, ജര്‍മ്മനി, ശ്രീലങ്ക, കാനഡ, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നായി അഞ്ഞൂറിലധികം മനോരോഗ വിദഗ്ദ്ധര്‍ ശില്‍പ്പശാലയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫ. റസല്‍ ഡിസൂസ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ ജോണ്‍ ഓള്‍ഡം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ഡോ എബ്രഹാം വര്‍ഗീസ്, ഇന്ത്യന്‍ ഗ്ലോബല്‍ സൈക്യാട്രിക് ഇനീഷ്യേറ്റീവ് 2012 സെക്രട്ടറി പ്രൊഫ. ഡി. നടരാജന്, അമൃത ആശുപത്രിയിലെ സൈക്യാട്രി വിഭാഗം മേധാവി പ്രൊഫ. ഡോ. കേശവന് കുട്ടി നായര്‍, ഡോ. എന്‍. ദിനേഷ് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: