എരുമേലി : കോണ്‍ഗ്രസ് മുന്‍ഗാമികളെപ്പോലും അതിശയിപ്പിക്കുംവിധം യൂത്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ- ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ കല്ലും വടികളുമായി ഏറ്റുമുട്ടി. വൊട്ടെടുപ്പിന് നേതൃത്വം കൊടുക്കാനെത്തിയ വരണാധികാരിയടക്കം ൬പേര് ആശുപത്രിയില്‍. എരുമേലി എംഇഎസ് കോളേജിലെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പാണ് കോളേജ് പടിക്കല്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ൨മണിയോടെയായിരുന്നു സംഭവം. ഗ്രൂപ്പുതിരിഞ്ഞ് വോട്ടെടുപ്പു നടന്നുകൊണ്ടിരിക്കെ എ ഗ്രൂപ്പില്‍ പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ഐ ഗ്രൂപ്പുകാര്‍ ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് എ ഗ്രൂപ്പു നേതാക്കള്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലേക്ക് ആകെ 13 പേരാണ് മത്സരിച്ചത്. ഇതില്‍ 6 പേരും എ ഗ്രൂപ്പിണ്റ്റെ പ്രതിനിധികളുമായിരുന്നു. 68 വോട്ടുകളില്‍ അറുപതിലധികം വോട്ടുകള്‍ ലഭിച്ച് ഫലം പ്രഖ്യാപിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഘര്‍ഷത്തിന് കളമൊരുങ്ങിയത്. വരണാധികാരിയായ രാജസ്ഥാന് സ്വദേശി ഹാരീഷി(25)നെ മര്‍ദ്ദിച്ചശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രകാശ് പുളിക്കന്‍ ബാലറ്റ് പെട്ടി തട്ടിയെടുത്ത് കൊണ്ടുപോകുകയായിരുന്നുവെന്ന എ ഗ്രൂപ്പുനേതാക്കളായ ബിനു മറ്റക്കര, നഹുഷ്, അന്‍സാരി എന്നിവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പു നടന്നുകൊണ്ടിരിക്കെ പുറത്തു നിന്നും വന്ന കുറേയാളുകള്‍ കല്ലും വടിയുമായി എ ഗ്രൂപ്പില്‍ പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഇതിനിടെ ഫെബിന് എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് ബാലറ്റ്പെട്ടി തട്ടിയെടുക്കുകയായിരുന്നു. ൨മണിയോടെ ആരംഭിച്ച സംഘര്‍ഷം ഒന്നരമണിക്കൂറോളം മേഖലയെ അനിശ്ചിതത്വത്തിലാക്കി. എന്നാല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വോട്ട് എ ഗ്രൂപ്പുകാര്‍ ചെയ്തത് ഐ ഗ്രൂപ്പുകാര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അക്രമം തുടങ്ങിയതെന്ന് പ്രകാശ് പുളിക്കന്‍ പറഞ്ഞു. രാവിലെ ൯മണിക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ൧൨ മണിയോടെയാണ് എ ഗ്രൂപ്പ് നേതാക്കള്‍ക്കൊപ്പം വരണാധികാരി എത്തിയത്. വോട്ടുചെയ്യാന്‍ ക്യൂ നിന്ന പല വിദ്യാര്‍ത്ഥികളുടെയും വോട്ടുകള്‍ ഭീഷണിപ്പെടുത്തിയും നേരത്തെ എ ഗ്രൂപ്പുകാര്‍ ചെയ്തിരുന്നുവെന്നും പ്രകാശ് പറഞ്ഞു. ഐ ഗ്രൂപ്പില്‍ പെട്ട പ്രകാശ് പുളിക്കനടക്കം മൂന്നുപേര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാഴ്ചമുമ്പ് കോണ്‍ഗ്രസ് നേതാവായ പ്രകാശ് പുളിക്കനെ ഫോണില്‍ക്കൂടി ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി എരുമേലി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന ഗ്രൂപ്പ് പോര് തെരുവിലെത്തിയതോടെ കോണ്‍ഗ്രസിലും പ്രതിസന്ധികള്‍ ഉടലെടുക്കുകയാണ്. ഐ ഗ്രൂപ്പ് നേതാവായ പ്രകാശിനെ പല പ്രാവശ്യം കയ്യേറ്റം ചെയ്യാന്‍ എ ഗ്രൂപ്പുകാര്‍ ശ്രമിച്ചിരുന്നതായും എംഇഎസ് കോളേജില്‍ നടന്ന സംഘര്‍ഷം ബോധപൂര്‍വ്വം ഉണ്ടാക്കിയതാണെന്നും പ്രകാശ് ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് എരുമേലി -കണമല വഴിയുള്ള ശബരിമല തീര്‍ത്ഥാടകരുടെ യാത്രയും ഭീതിയിലായി. എംഇഎസ് പടിക്കല്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പോലീസുകാര്‍ തീര്‍ത്ഥാടകരെ കടത്തിവിടുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പെണ്‍കുട്ടികളടക്കമുള്ള നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ ക്ളാസ് മതിയാക്കി രക്ഷപ്പെടുകയായിരുന്നു. മണിമല സിഐ ജോണ്സണ്, എരുമേലി എസ്ഐ തോംസണ്‍, പാമ്പാടി സിഐ സാജു എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹമാണ് എംഇഎസ് പടിക്കല്‍ എത്തിയത്. രണ്ടു ഗ്രൂപ്പുകാര്ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയ പ്രകാശ് പുളിക്കനെ ഉള്‍പ്പെടെ കുറേപ്പെരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള നടപടികള്‍ തുടങ്ങിയതായും എ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. എംഇഎസ് കോളേജില്‍ നടന്ന സംഘര്‍ഷം രൂക്ഷമാക്കാനാണ് എ ഗ്രൂപ്പിണ്റ്റെ ശ്രമം. ഗാന്ധി സമരമാര്‍ഗ്ഗത്തെ തത്കാലം ഉപേക്ഷിക്കേണ്ടിവരുമെന്നും ഐ ഗ്രൂപ്പുകാര്‍ പലരും അറിയാനും കൊള്ളാനും ഇരിക്കുന്നതെയുള്ളൂ നേതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: