പാലാ : മുനി.സ്റ്റേഡിയത്തിലെ രാമകൃഷ്ണാനന്ദസ്വാമി നഗറില്‍ ഒരാഴ്ചയായി നടന്നുവരുന്ന ആത്മീയ വിജ്ഞാനയജ്ഞത്തിന് ഇന്ന് സമാപനമാകും. വന്ദേവിവേകാനന്ദം പ്രഭാഷണ പരമ്പരയായിരുന്നു ഈ വര്‍ഷത്തെ മുഖ്യ ഇനം. ഉപനിഷദ് പഠനം, ടെമ്പിള്‍ പാര്‍ലമെണ്റ്റ്, വനിതാസമ്മേളനം, ഹിന്ദുനേതൃസമ്മേളനം, യുവജനോത്സവം, വിദ്യാഗോപാലപൂജ, സത്സംഗസമ്മേളനങ്ങള് എന്നിവ സമ്മേളന ദിവസങ്ങളില്‍ നടന്നു. ജീവിതാനുഭവങ്ങളാണ് സ്വാമി വിവേകാനന്ദണ്റ്റെ ചിന്തകളെ രൂപപ്പെടുത്തിയതെന്ന് ഡോ.ടി.വി.മുരളീവല്ലഭന്‍ പറഞ്ഞു. ദാരിദ്യ്രത്തിണ്റ്റെ വേദനയില്‍ നിന്നാണ് സ്വാമിയുടെ ജീവിതം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മീനച്ചില്‍ നദീതടഹിന്ദുമഹാസംഗമത്തില് വന്ദേവിവേകാനന്ദം പ്രഭാഷണ പരമ്പരയില്‍ വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു മുരളീവല്ലഭന്‍. മനുഷ്യനെ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസമാണ് നമുക്കാവശ്യമെന്ന് സ്വാമി ആഹ്വാനം ചെയ്തു. വിദ്യാഭ്യാസത്തെക്കുറിച്ച് ആധുനിക ചിന്തകന്മാര് പറഞ്ഞുവച്ചതെല്ലാം വിവേകാനന്ദസ്വാമികള്‍ പറഞ്ഞതിണ്റ്റെ തുടര്‍ച്ചമാത്രമാണെന്നും മുരളീവല്ലഭന്‍ ചൂണ്ടിക്കാട്ടി. വി.പി.ഹരികൃഷ്ണന്, പ്രൊഫ.ബി.വിജയകുമാര്‍, ഡോ.എന്‍.കെ. മഹാദേവന്, സിജു കെ. സ്വാമി എന്നിവരും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് പ്രസംഗിച്ചു. വൈകിട്ട് നടന്ന സത്സംഗ സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. സതീഷ് കല്ലേക്കുളം സ്വാഗതവും റ്റി.എസ്.രാജന് നന്ദിയും പറഞ്ഞു. സ്വാമി സ്വപ്രഭാനന്ദജി മഹരാജിണ്റ്റെ ഉപനിഷദ് പഠനം, പയപ്പാര്‍ ജനക ബാലികാശ്രമത്തിണ്റ്റെ ഭജന എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: