വാഷിങ്ടണ്‍: ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഒരു ദിവസത്തേയ്ക്ക് വിക്കിപീഡിയ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. അമേരിക്കയുടെ ഹൗസ് ഒഫ് റെപ്രസന്റേറ്റീവ് പാസാക്കുന്ന സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്, യു.എസ് സെനറ്റ് പാസാക്കുന്ന പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് എന്നീ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായാണിത്.
ബുധനാഴ്ച വിക്കിപീഡിയയില്‍ ഉപയോഗിക്കുന്നവര്‍ പേജുകള്‍ അന്വേഷിക്കുന്നവര്‍ക്ക് കറുത്ത നിറത്തിലുള്ള പേജില്‍ ‘ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ നിങ്ങളുടെ ജനപ്രതിനിധിയോട് ആവശ്യപ്പെടുക’ എന്ന സന്ദേശമാകും ലഭിക്കുക. വിക്കി പീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ അവരുടെ ഹോം വര്‍ക്കുകള്‍ നേരത്തെ ചെയ്തുതീര്‍ക്കണം’ എന്നാണ് വിക്കിപീഡിയ സ്ഥാപകരിലൊരാളായ ജിമ്മി വെയ്ല്‍സ് ട്വിറ്ററിലൂടെ പ്രസ്താവിച്ചത്.
ഹോളിവുഡ് സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിക്കുന്നത് തടയുക. അമേരിക്കന്‍ കോപ്പിറൈറ്റ് നിയമം ലംഘിക്കുന്ന വിദേശസൈറ്റുകളെ തടയുക എന്നിവയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അമേരിക്ക പറയുന്നു. ഇപ്പോള്‍ നിരവധി സൈറ്റുകള്‍ അമേരിക്കയുടെ ഈ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഗൂഗിള്‍ ഇന്കോര്പ്പറേഷന്, ഫേസ്ബുക്ക് തുടങ്ങിയവയും നിയമത്തിനെതിരാണ്. അതേസമയം ഹോളിവുഡ് സ്റ്റുഡിയോകള്‍ നിയമത്തെ പിന്താങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: