ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടന്നതിന് തെളിവൊന്നും ഇല്ലെന്ന് ദല്‍ഹി ഹൈക്കോടതി. ഇലക്ട്രോണിക വോട്ടിങ് മെഷിനുകള്‍ സുതാര്യമല്ല്ലെന്ന കാണിച്ച് ജനതാപാര്‍ട്ടി നേതാവ് ഡോ.സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവൊന്നും നല്കാന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വിഷയത്തില്‍ സുബ്രഹ്മണ്യം സ്വാമി പ്രകടിപ്പിച്ച ആശങ്ക ഹൈക്കോടതി പങ്ക് വച്ചു. വിഷയം തെരഞ്ഞെടുപ്പ് കമ്മിഷനൊപ്പം പാര്‍ലമെന്റും രാഷ്ട്രീയ നേതൃത്വവും ഗൗരവത്തോടെ കാണണമെന്ന പരാമര്‍ശവും കോടതി നടത്തി. സുതാര്യതയില്ലാത്ത സംവിധാനമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷിന്റേതെന്നാണ് സുബ്രഹ്മണ്യന് സ്വാമി ആരോപിച്ചത്. പഴയ ബാലറ്റ് പേപ്പര്‍ സംവിധാനം കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
വിദേശ രാജ്യങ്ങളില്‍ പലയിടത്തും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചു. ഇതിന് കാരണം ഇവയുടെ പ്രായോഗിക ബുദ്ധിമുട്ടും സുത്യാര്യത ഇല്ലായ്മയുമാണ്. ഈ മെഷീനില്‍ ഉപയോഗിക്കുന്ന ഭാഗങ്ങള്‍ ജപ്പാന് പോലെയുള്ള രാജ്യങ്ങളിലാണ് നിര്‍മ്മിക്കുന്നത്. ഈ രാജ്യവും ഇലക്ട്രോണിക് വോട്ടിങ് മെഷീന് വേണ്ട എന്ന നിലപാടിലാണെന്നും സുബ്രഹ്മണ്യം സ്വാമി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: