ന്യൂദല്‍ഹി: വോട്ടിങ് യന്ത്രത്തിനൊപ്പം ബാലറ്റ് പേപ്പര്‍ അനുവദിക്കണമെന്ന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജനത പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി അറിയിച്ചു. ആവശ്യം ദല്‍ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്.
വോട്ടിങ് യന്ത്രത്തിന്റെ പ്രശ്നങ്ങള്‍ മനസിലാക്കി പല വിദേശ രാജ്യങ്ങളും പിന്‍വലിച്ചു. ഇതിലുപയോഗിക്കുന്ന മൈക്രോ കണ്ട്രോളര് പോലുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ജപ്പാന് പോലും ഇവ ഉപേക്ഷിച്ചു. അതിനാല്‍ പേപ്പര്‍ ബാലറ്റ് സംവിധാനത്തിലേക്കു തിരികെ പോവുകയോ യന്ത്രത്തിനൊപ്പം ബാലറ്റ് പേപ്പര്‍ കൂടി നല്‍കുകയോ ചെയ്യണം.
വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷനും പാര്‍ലമെന്റിനും കത്തയയ്ക്കും. ഒരു മാസത്തിനകം തെരഞ്ഞെടുപ്പു കമ്മിഷന് മറുപടി നല്‍കിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: