തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറായി എച്ച്.ആര്.ഭരദ്വാജ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, ഗണേഷ്കുമാര്, എ.പി.അനില്‍കുമാര്‍, സ്പീക്കര്‍ ജി.കാര്ത്തികേയന്, പാലോട് രവി എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന്, ഡിജിപി ജേക്കബ് പുന്നൂസ്, പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസ്, എഡിഎം മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: