ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വധിച്ചാല്‍ ഒരു മില്യന്‍ രൂപയും 100 മില്യന്‍ രൂപ വിലമതിക്കുന്ന കൂറ്റന്‍ ബംഗ്ലാവും സമ്മാനം. മുഷറഫ് ഭരണകാലത്തു കൊല്ലപ്പെട്ട ബലൂച് നാഷണലിസ്റ്റ് നേതാവ് അക്ബര്‍ ബുഗ്തിയുടെ ചെറുമകന് ഷഹ്സെയ്ന്‍ ബുഗ്തിയുടേതാണ് വാഗ്ദാനം.
സിന്ധ് പ്രവിശ്യയിലെ പിര്‍ ജോ ഗോധില് വച്ചു ഷഹ്സെയ്ന്‍ മാധ്യമങ്ങളെ ഇക്കാര്യമറിയിക്കുകയായിരുന്നു. മുഷറഫിനെ വധിക്കുന്നത് ആരായാലും അവര്‍ക്കു പ്രതിഫലം കൈമാറും. മാത്രമല്ല അവരുടെ നിയമപരമടക്കമുളള പൂര്‍ണ സുരക്ഷ ഏറ്റെടുക്കുമെന്നും വാഗ്ദാനമുണ്ട്. മുഷറഫ് പാക്കിസ്ഥാനിലേക്കു മടങ്ങി വരാന്‍ തയാറെടുക്കുന്ന സാഹചര്യത്തിലാണിത്.
2006ല്‍ ബലൂചിസ്ഥാനില്‍ കൊഹ് ലു ജില്ലയില്‍ നടന്ന സൈനിക ആക്രമണത്തിലാണ് അക്ബര്‍ ബുഗ്തിയുള്പ്പെടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. മുഷറഫ് പട്ടാള മേധാവിയായിരുന്നപ്പോള്‍ നൂറോളം സാധാരണക്കാരെ കൊന്നൊടുക്കിട്ടുണ്ടെന്നു ഷഹ്സെയ്ന്‍ ആരോപിച്ചു.
ഇസ് ലാമാബാദിലെ ലാല്‍ മസ്ജിദ് ഓപ്പറേഷനിലും നിരവധി പേരെ കൂട്ടക്കൊല ചെയ്തു. മുഷറഫിന്റെ പാക് പ്രവേശനം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി 27നും 30 നും ഇടയില്‍ പാക്കിസ്ഥാനിലേക്കു തിരിച്ചു വരുമെന്നാണു മുഷറഫിന്റെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: