ബെയ്റൂട്ട്: സിറിയയില്‍ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതില്‍ നിന്നു പിന്മാറണമെന്നു പ്രസിഡന്റ് ബഷര്‍ അല്‍ അസദിനോട് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍കി മൂണ്‍ ആവശ്യപ്പെട്ടു. ഏകാധിപത്യത്തിന്റെ കാലം കഴിഞ്ഞെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.
27 പ്രക്ഷോഭകരാണു കഴിഞ്ഞ ദിവസം മരിച്ചത്. സ്വന്തം പൗരന്മാര്ക്കെതിരെയുള്ള അതിക്രമം അടിയന്തരമായി അവസാനിപ്പിക്കണമെന്നും മുണ് ആവശ്യപ്പെട്ടു.. സിറിയയ്ക്കെതിരേ നടപടിയെടുക്കുന്നതിനെച്ചൊല്ലി യു.എന്‍ സുരക്ഷാ സമിതിയില്‍ ഭിന്നത നിലനില്‍ക്കുകയാണ്.
ഉപരോധമടക്കമുള്ള കനത്ത നടപടികള്‍ക്കാണു യുഎസും യൂറോപ്പും സമ്മര്‍ദം ചെലുത്തുന്നത്. എന്നാല്‍ റഷ്യയും ചൈനും ഇതിനെ എതിര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: