എരുമേലി : ശരണാരവങ്ങള്‍ പടിയിറങ്ങി, ശബരിമല തീര്‍ത്ഥാടനം സമാപനത്തിലേക്ക്. ശരണാരവങ്ങള്‍ പെയ്തിറങ്ങിയ രണ്ടുമാസത്തെ തീര്‍ത്ഥാടന കാലത്തിന് ഇനി സമാപനം.കഴിഞ്ഞ നവംബറില്‍ ആരംഭിച്ച തീര്‍ത്ഥാടനം തുടക്കത്തില്‍ ഗംഭീരമായിയിരുന്നെങ്കിലും മുല്ലപ്പെരിയാര്‍ സമരപ്രതിസന്ധി തീര്ത്താടനത്തെ ബാധിച്ചതാണ് ഈ സീസണിലെ പ്രധാന ചര്‍ച്ച.ലക്ഷക്കണക്കിനു രൂപ ചിലവഴിച്ച് കടകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവ ലേലത്തിനെടുത്തവരും സ്ഥിരം കച്ചവടക്കാരും പ്രധാന സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ശബരിമല സീസണിലെ ഏറ്റവും വലിയ ദുഃഖങ്ങളിലൊന്നാല വാഹനാപകടമരണങ്ങള്‍ ഒന്നുമുണ്ടാകാത്തതാണ് തീര്‍ത്ഥാടകരെയും നാട്ടുകാരെയും ഉദ്യോഗസ്ഥരെയും സന്തോഷത്തിലാക്കിയത്. മൂലക്കയം ജംഗ്ഷനിലും കണ്ണിമല മഠംപടിയിലും എരുമേലി ക്ഷേത്രത്തിനു സമീപവും വാഹനങ്ങള്‍ മറിഞ്ഞെങ്കിലും തീര്‍ത്ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അമ്പലത്തിനു സമീപത്തായി ഹോട്ടലിലും കൊപ്രാക്കളത്തിലും തീപിടിച്ചെങ്കിലും ആളപായങ്ങളൊന്നും ഉണ്ടാകാഞ്ഞത് തീര്‍ത്ഥാടനത്തെ സുഗമമാക്കി. എന്നാല്‍ സീസണ് കടകളിലെ വിലനിലവാരം പിടിച്ചുനിര്‍ത്താനും നിയന്ത്രിക്കാനും ആര്‍ക്കും കഴിഞ്ഞില്ലായെന്ന വസ്തുതമാത്രമാണ് തീര്‍ത്ഥാടനത്തിന് പേരുദോഷമായത്. പോലീസ്, ആരോഗ്യവകുപ്പ്, കെഎസ്ആര്‍ടിസി, ത്രിതല പഞ്ചായത്തുകള്‍, എംഎല്‍എ ഓഫീസ് അടക്കം സീസണ് കാര്യങ്ങളില്‍ സജീവമായ സാന്നിദ്ധ്യം ഉണ്ടായതും ഏറെ ശ്രദ്ധേയമാണ്. വാഹനഗതാഗതം നിയന്ത്രിക്കാനും വൈദ്യുതി, കുടിവെള്ളം വിതരണം എന്നിവ കാര്യക്ഷമമായി ചെയ്യാനും വകുപ്പുകള്‍ക്കു കഴിഞ്ഞു. തീര്‍ത്ഥാടന വേളയിലും തുടര്‍ന്നുള്ള ചില ദിവസങ്ങളിലും മഴ പെയ്തത് തീര്‍ത്ഥാടകരെ അല്പം ദുരിതത്തിലണ്ടായിക്കൊണ്ടിരിക്കുന്ന കനത്ത ചൂടിനു തെല്ലൊരാശ്വാസമായി. ദേവസ്വം ബോര്‍ഡ് വരുമാനം, കെഎസ്ആര്‍ടിസിയുടെ വരുമാനം എല്ലാറ്റിലും വാന്‍ വര്‍ദ്ധനവാണുണ്ടായത്. തീര്‍ത്ഥാടനത്തിന് ഏറ്റവും അധികം സ്വാധീനങ്ങള്‍ ചെലുത്തിയത് അന്നദാന കേന്ദ്രങ്ങളായിരുന്നു. അയ്യപ്പസേവാസംഘം, ദേവസ്വം ബോര്‍ഡ്, അയ്യപ്പസേവാസമാജം, എസ്എന്‍ഡിപി, മധുരട്രസ്റ്റ് തുടങ്ങിയവരുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നദാനം തീര്ത്ഥടാകര്ക്ക് ഏറെ ആശ്വാസകരമായിത്തീര്ന്നു. ഈ സീസണില്‍ എക്സൈസ് പിടികൂടിയ മദ്യകച്ചവടം ഏറെ ആശ്വാസമായി. എന്നാല്‍ സീസണ് ക്രമീകരണങ്ങള്‍ ക്രോഡീകരിക്കേണ്ടുന്ന റവന്യൂ കണ്ട്രോള് റൂമിണ്റ്റെ പ്രവര്‍ത്തനം മാലിന്യത്തിലേക്ക് നീക്കിയതിനെതിരെ പ്രതിഷേധമുയര്‍ന്നു. ചരിത്രപ്രസിദ്ധമായ ചന്ദനക്കുടം എരുമേലി ജമാ അത്തിണ്റ്റെ നേതൃത്വത്തില്‍ ഭംഗിയായി നടത്താനും കമ്മിറ്റിക്ക് കഴിഞ്ഞു. ചരിത്രപ്രസിദ്ധവും ആചാരാനുഷ്ഠാനങ്ങളും അനുഭൂതിയുമായ അമ്പലപ്പുഴ ആലങ്ങാട്ട് ദേശക്കാരുടെ പേട്ടതുള്ളല്‍ ഗംഭീരമായി നടത്താനായത് ശബരിമല തീര്‍ത്ഥാടനത്തിണ്റ്റെ ചുക്കാന്‍ പിടിച്ചവരുടെ വിജയം തന്നെയായിരുന്നു. ആലങ്ങാട്ട് ദേശക്കാരുടെ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു സംഘങ്ങളായി പേട്ടതുള്ളിയത് ഭക്തജനങ്ങളില്‍ ആശങ്കയും പ്രതിഷേധവും ഉണ്ടാക്കിയിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോടതിയും പോലീസും സന്നദ്ധസംഘടനകളും രംഗത്തെത്തിയതും വിശ്വാസികളില്‍ ആശ്വാസമാണുണ്ടാക്കിരിക്കുന്നത്. അടുത്ത തീര്‍ത്ഥാടന കാലത്തെ വരവേല്ക്കുവാന് ശുഭകരമായ അന്തരീക്ഷവും ഒരുക്കി ശരണം വിളികളോടെയാണ് തീര്‍ത്ഥാടന മാമാങ്കത്തിന് വിട ചൊല്ലിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: