ചണ്ഡിഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ 18.84 കോടി രൂപയുടെ കളളനോട്ടും 36ലക്ഷം ലിറ്റര്‍ വിദേശ മദ്യവും ഹെറോയിന്‍ തുടങ്ങിയ മയക്കുമരുന്നുകളും പിടിച്ചെടുത്തു.
ഡിസംബര്‍ 11 മുതല്‍ ജനുവരി 11 വരെ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പു ക്രമക്കേടുകള്‍ തടയാന്‍ ആദായ നികുതിവകുപ്പ്, നാര്‍ക്കോട്ടിക് സെല്‍, പൊലീസ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്ത് മദ്യം, പണം എന്നിവയുടെ ഒഴുക്കു ശക്തമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 30നാണ് പഞ്ചാബില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: