മുംബൈ: മുംബൈ മാരത്തോണില്‍ പുരുഷ വിഭാഗത്തില്‍ കെനിയയുടെ ലബാന്‍ മൊയ്ബീനും വനിതാ വിഭാഗത്തില്‍ എത്യോപ്യയുടെ നെറ്റ്‌സെനറ്റ് അബേയോവും ജേതാക്കളായി. അതേസമയം ഇന്ത്യന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ രാം സിങ് യാദവ് ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനും യോഗ്യത നേടിയിട്ടുണ്ട്.
സര്‍വീസസ് താരമാണു രാംസിങ്. 2:18:48 മിനിട്ടിലാണ് 42 കിലോമീറ്റര്‍ ഓടിയെത്തി മൊയ്ബീന്‍ ജേതാവായത്. 2;26:12 മിനിട്ടു കൊണ്ടാണ് അബേയോ ഓടിയെത്തിയത്. ഹാഫ് മാരത്തോണ്‍ വിഭാഗത്തില്‍ മലയാളി സോജി മാത്യു ഒന്നാം സ്ഥാനം നേടി.
ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, ഡ്രീം റണ്‍, വീല്‍ ചെയര്‍, സീനിയര്‍ സിറ്റിസണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. 38,775 പേര്‍ മാരത്തോണില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: