പാരിസ്: ഫ്രാന്‍സ് വിദേശകാര്യ മന്ത്രി അലെയിന് ജുപെ മ്യാന്മര് പ്രതിപക്ഷ നേതാവ് ആങ്സാന്‍ സൂകിയുമായി കൂടിക്കാഴ്ച നടത്തും. മ്യാന്മര് സന്ദര്‍ശനത്തിന്റെ ഭാഗമായാണിത്. സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അലെയിന് യാങ്കൂണില്‍ എത്തിയത്.
സൂകി തടവില്‍ കഴിയുന്ന തടാക കരയിലെ വസതിയിലാണു കൂടിക്കാഴ്ച നടക്കുക. ഫ്രാന്‍സിന്റെ ഉന്നത ബഹുമതിയായ നൊബേല്‍ ലൊറേറ്റ് സൂകിക്കു സമ്മാനിക്കും. ദീര്‍ഘ കാലം വീട്ടു തടങ്കിലായിരുന്ന സ്യൂചി 2010 നവംബറിലാണ് മോചിതയായത്. വരുന്ന മ്യാന്മാര് തെരഞ്ഞെടുപ്പില്‍ സ്യൂചി മല്‍സരിക്കുന്നുണ്ട്.
പട്ടാള ഭരണത്തിലുള്ള മ്യാന്മര് സന്ദര്‍ശിക്കുന്ന ഫ്രാന്‍സ് ഉന്നത പ്രതിനിധിയാണ് അലെയിന് ജുപെ. തിങ്കളാഴ്ച പ്രസിഡന്റ് തെയ്ന്‍ സീനുമായി ജുപെ ചര്‍ച്ച നടത്തും. 1990 ല്‍ യു.എസുമായും യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ കരാര്‍ അവസാനിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യും.
മ്യാന്മറില് മനുഷ്യാവകാശവും ജനാധിപത്യവും സംരക്ഷിക്കാനുള്ള ശ്രമം നടത്തുമെന്നു നേരത്തെ ജുപെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: