കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ പാര്‍വതീദേവിയുടെ നടതുറപ്പ് ഉത്സവത്തിന് അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. അവധിദിവസമായതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ നീണ്ടനിരയായിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ തൊഴാനുള്ളവരുടെ തിരക്ക് ആരംഭിച്ചു.
ക്യൂനീണ്ടപ്പോള് വെളുപ്പിന് 4.30ന് തുറക്കേണ്ടിയിരുന്ന പാര്‍വതീദേവിയുടെ നട മൂന്നുമണിക്ക് തുറന്നു. തിരക്ക് കാരണം ഉച്ചയ്ക്കും രാത്രിയും നട അടച്ചപ്പോള്‍ ഏറെ വൈകി. വെളുപ്പിന് മുതല്‍ ക്ഷേത്രമുറ്റവും രണ്ട് മൈതാനങ്ങളും ക്ഷേത്രത്തിലേയ്ക്കുള്ള വഴികളും നിറഞ്ഞ് ക്യൂ ഏറെ നീണ്ടു. പലര്‍ക്കും മണിക്കുറുകളോളം ക്യൂവില്‍ നിന്നതിന് ശേഷമാണ് ദര്‍ശനം സാധ്യമായത്.
സീരിയല്‍ താരം രമാദേവി, മകള്‍ ടിവി അവതാരക കൃപ, സിനിമാ നടി കൃഷ്ണപ്രഭ തുടങ്ങിയവര്‍ ദര്‍ശനം നടത്തി.
മംഗല്യത്തിനും ദീര്‍ഘമംഗല്യത്തിനും ദേവിയുടെ നടയ്ക്കല്‍ മഞ്ഞള്‍, സര്വരോഗദുരിതനിവാരണത്തിന് പരമശിവന്റെ നടയ്ക്കല്‍ എള്ള് എന്നീ പറനിറയ്ക്കല്‍ വഴിപാടുകള്‍ക്കാണ് കൂടുതല്തിരക്ക്. പൂ, മലര്, നെല്ല്, അരി, ശര്‍ക്കര എന്നിവയാലും പറനിറയ്ക്കല്‍ വഴിപാട് നടത്തുന്നുണ്ട്.
തൊട്ടില് സമര്‍പ്പിക്കുന്നതിനും ഇത്തവണ കൂടുതല്‍ തിരക്കാണനുഭവപ്പെട്ടത്. കുട്ടികള്‍ ഉണ്ടാകാത്തവരാണ് ഈ വഴിപാട് നടത്തുന്നത്. നവവധു ഭാവത്തല്‍ പാര്‍വ്വതീദേവി സര്‍വ്വാഭരണ വിഭൂഷിതയായി ഓരോദിവസവും വ്യത്യസ്തവര്‍ണങ്ങളിലുള്ള പട്ട് സാരിയുടുത്ത് മുല്ലപ്പൂവ് ചൂടിയാണ് ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുന്നത്. കല്യാണരൂപിണിയായി വിളങ്ങുന്ന ദേവിയെ നടതുറപ്പ് മഹോത്സവവേളയില്‍ ദര്‍ശനം നടത്തിയാല്‍ മംഗല്യസൗഭാഗ്യവും ദീര്‍ഘമംഗല്യവും അഭീഷ്ടവര സിദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ക്യൂവില്‍ നിന്ന് തന്നെ വഴിപാടുകള്‍ക്ക് രസീത് എടുക്കുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. സുഗമമായി ക്യൂനിന്ന് ദര്‍ശനം നടത്തുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ക്ഷേത്രം വളന്റിയേഴ്സിന്റെ നേതൃത്വത്തില്‍ കുടിവെള്ളം നല്‍കുന്നുണ്ട്. ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന അന്നദാനം ഏറെ അനുഗ്രഹമാണ്. പതിനായിരങ്ങള്‍ക്കാണ് ഓരോദിവസവും അന്നദാനം നല്‍കുന്നത്. ദര്‍ശനത്തിനെത്തുന്നവരുടെ സൗകര്യങ്ങള്‍ക്കായി അഹോരാത്രം ഓടിനടക്കുന്ന വളന്റിയേഴ്സിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: