കോട്ടയം : ചാന്നാനിക്കാട് ശ്രീദുര്ഗ്ഗാഭാഗവതി ക്ഷേത്രത്തിലെ ൧൨-ാമത് പ്രതിഷ്ഠാവാര്‍ഷിക മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും ൧൬ന് ആരംഭിക്കും. പ്രതിഷ്ഠാദിനമായ ൨൫നാണ് പൊങ്കാല. സപ്താഹയജ്ഞശാലയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണവിഗ്രഹവുമായി തിങ്കളാഴ്ച വൈകിട്ട് ൪ന് ചോഴിയക്കാട് ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര നടക്കും. ക്ഷേത്രത്തില്‍ നടക്കുന്ന പൊതുസമ്മേളനം അഡ്വ.ടി.ആര്.രാമനാഥന് ഉദ്ഘാടനം ചെയ്യും. അഖിലകേരളാ പൗര്‍ണമി സംഘം ആചാര്യന് വനവാതുക്കര ഭക്തന്സ്വാമി അദ്ധ്യക്ഷത വഹിക്കും. എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ മലയാള മനോരമ ചീഫ് ജന.മാനേജര്‍(സര്‍ക്കുലേഷന്‍) എം.രാജഗോപാലന്‍ നായര്‍ വിതരണം ചെയ്യും. യജ്ഞാചാര്യന്‍ കൈനകരി രമേശന് ഭാഗവമാഹാത്മ്യ പാരായണം നടത്തും. കൂവപ്പറമ്പില്‍ അമ്മിണിയമ്മ പണികഴിപ്പിച്ച നടപ്പന്തലിണ്റ്റെ സമര്‍പ്പണവും ഇതോടനുബന്ധിച്ച് നടക്കും. ൧൭മുതല് ദിവസവും രാവിലെ ൭ന് പാരായണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് പ്രഭാഷണം എന്നിവ നടക്കും. ൨൩ന് രാവിലെ ൧൧ന് അവഭൃഥസ്നാനം൨൪ന് രാവിലെ നാരായണീയ ജപം, രാത്രി ൭.൩൦ന് തിരുവാതിരകളി, ഡാന്‍സ്, ൧൫ന് രാവിലെ ൬ന് അഷ്ടദ്രവ്യ ഗണപതിഹോമം, ൮ന് പൊങ്കാല ഒരുക്കല്‍, ൧൦ന് പൊങ്കാല തളിക്കല്‍, ൧൧ന് പഞ്ചഗവ്യ-കളഭാഭിഷേകങ്ങള്, ഉച്ചയ്ക്ക് മഹാപ്രസാദമൂട്ട്, രാത്രി ൭ന് പ്രഭാഷണം എന്നിവയാണ് പരിപാടികള്‍. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി പുതുമന ശ്രീധരന് നമ്പൂതിരി, മേല്‍ശാന്തി കൃഷ്ണന് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: