മള്ളിയൂറ്‍: ഭാഗവത ഹംസം മള്ളിയൂറ്‍ ശങ്കരന് നമ്പൂതിരിയുടെ ൯൧ാമത് ജന്മദിനാഘോഷങ്ങള്‍ക്ക് മള്ളിയൂരില്‍ തിരിതെളിഞ്ഞു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഋഷികേശ് കൈലാസാശ്രമം പ്രേമാനന്ദപുരി സ്വാമിയും ഓംകാരാശ്രമം മഹാസ്ഥാനം മഠാധിപതി മധുസൂദനാനന്ദപുരി സ്വാമിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കലാപരിപാടികള്‍ ചലച്ചിത്ര താരങ്ങളായ ദിവ്യാ ഉണ്ണി,പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഖിലഭാരത ഭാഗവതസത്രസമിതി പ്രസിഡണ്റ്റ് കുട്ടപ്പമേനോന്‍ മള്ളിയൂറ്‍ സ്വര്ണ്ണധ്വജപ്രതിഷ്ഠാസമര്പ്പണനിധിസമാഹരണം ഉദ്ഘാടനം ചെയ്തു.മള്ളിയൂറ്‍ പരമേശ്വരന് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ബാംഗ്ളൂറ് ഗോപാല്‍, എസ്.എന്‍.ഡി.പി. യോഗം അസിസ്റ്റണ്റ്റ് സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു, എന്‍.എസ്.എസ്. മേഖലാ പ്രസിഡണ്റ്റ് നിരപ്പില്‍ രാജശേഖര ശര്‍മ്മ, വിശ്വംഭരന്, മോഹന്‍ദാസ്, അജിതന് നമ്പൂതിരി, മള്ളിയൂറ്‍ ദിവാകരന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: