പാലാ : കേന്ദ്രസര്‍ക്കാര്‍ നിയമമാക്കാന്‍ തയ്യാറെടുക്കുന്ന നിര്‍ദ്ദിഷ്ട കമ്മ്യൂണല്‍ വയലന്‍സ് ബില്ല് 80 ശതമാനം വരുന്ന ഭാരതീയ ജനങ്ങളെ ആശങ്കയിലാക്കുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലടീച്ചര്‍. മീനച്ചില്‍ ഹിന്ദുമഹാസംഗമത്തോടനുബന്ധിച്ച് ഇന്നലെ നടന്ന സത്സംഗസമ്മേളനത്തില്‍ ‘കേന്ദ്രസര്‍ക്കാരിണ്റ്റെ കമ്മ്യൂണല്‍ വയലന്‍സ് ബില്ലിണ്റ്റെ പ്രത്യാഘാതം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍. നിയമ നിര്‍മ്മാണത്തിണ്റ്റെ ഉദ്ദേശം ജനങ്ങളുടെ നന്മയാവണം. നൂറുകോടിയോളം വരുന്ന ഹിന്ദുസമൂഹമാണ് എല്ലാ സാമുദായിക ലഹളകള്‍ക്കും ഉത്തരവാദി എന്ന പശ്ചാത്തലത്തില്‍ തയ്യാാക്കിയിരിക്കുന്ന ബില്ല് മതേതര സങ്കല്പങ്ങള്ക്ക് ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. വി.കെ പ്രഭാകരന് സ്വാഗതവും, എം.എന്‍ രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു. കിണറ്റില്‍ വീണ കുട്ടിയെ ഒപ്പം ചാടി രക്ഷിച്ച ശ്യാമള വേണുഗോപാലിന് സമ്മേളനത്തില്‍ ടീച്ചര്‍ വീരമരുതി പുരസ്കാരം നല്കി ആദരിച്ചു. വന്ദേമാവിവേകാനന്ദം പ്രഭാഷണ പരമ്പരയില്‍ സ്വാമി സ്വപ്രഭാനന്ദ മഹാരാജ്, എം. സുശീലാദേവി, ഡി. ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. വനിതാ സമ്മേളനം ലളിതാംബിക ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ജയസൂര്യന്‍ മുഖ്യപ്രഭാഷണം നടത്തി. ധന്യവിനയന്, ജയശ്രീ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: