കൊച്ചി: കൊച്ചി മെട്രോ റയില്‍ പദ്ധതി ദല്‍ഹിമെട്രോ റെയില്‍കോര്‍പ്പറേഷന്‍ നല്‍കാതെ അട്ടിമറിക്കാന്‍ ശ്രമിച്ചതിനുപിന്നില്‍ കൊച്ചിയില്‍നിന്നുള്ള ഒരു മന്ത്രിയുടെയും എം എല്‍എയുടെയും താല്പര്യമുണ്ടായിരുന്നുവെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് ഒ. രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
5000 കോടിയുടെ മെട്രോറെയില്‍ പദ്ധതിക്ക് വലിയ സാങ്കേതികവിദ്യയുടെ ആവശ്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി അഭിപ്രായപ്പെട്ടപ്പോള്‍ ആഗോളതലത്തില്തന്നെയുള്ള മെട്രോ പദ്ധതികളെക്കുറിച്ച് അറിഞ്ഞതിനുശേഷം മാത്രമെ കൊച്ചിമെട്രോ ആര്ക്കുനല്കണമെന്ന കാര്യത്തില്‍ തീരുമാനിക്കാന്‍ കഴിയുവെന്നാണ് ഒരു എം എല്‍ എ പറഞ്ഞതെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
മെട്രോറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി എം ആര് സിക്കും ശ്രീധരനും അനുകൂലമായി വലിയ പൊതുജന അഭിപ്രായം ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി ഇവര്‍ക്ക് നലകാന്‍ തയ്യാറായതെന്നു പറഞ്ഞ രാജഗോപാല്‍ മെട്രോ പദ്ധതി അട്ടിമറിക്കാന്‍ നിക്ഷിപ്ത താല്പര്യക്കാര് ഇനിയും ശ്രമിക്കാനിടയുള്ളതിനാല് വികസനം ആഗ്രഹക്കുന്നജനങ്ങള് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ട സാഹചര്യമാണുള്ളതെന്നും പറഞ്ഞു.
ദേശീയ യുവജനദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തില്‍ സ്വാമി വിവേകാനന്ദനെ കുറിച്ച് യാതൊരു പരാമര്‍ശവും നടത്താതെ അദ്ദേഹത്തെ അവഹേളിച്ചുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഒ രാജഗോപാല്‍ ആവശ്യപ്പെട്ടു.
ശബരിമലയിലെ മകരജ്യോതി കത്തിക്കുന്നതുമായി ബന്ധപ്പെട്ട് മല അരയ സമുദായക്കാരെ തടയുമെന്ന് പറയുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും മല അരയ വിഭാഗക്കാര്‍ തങ്ങളുടെ അനുഷ്ഠാനത്തിന്റെ ഭാഗമായാണ് ജ്യോതി തെളിയിക്കുന്നതെന്നും ആരാധാന ചെയ്യുന്നവര്‍ക്കും വനവാസികള്‍ക്ക് സംരക്ഷണം നല്‍കാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാവേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: