പാലാ : ഇന്ത്യയുടെ വോളീബോള്‍ ഇതിഹാസം ജിമ്മിജോര്ജ്ജിണ്റ്റെ പറക്കും സ്മാഷുകള്‍ ഇന്ന് പാലായിലെ മണര്‍കാട്ട് സ്റ്റേഡിയത്തില്‍ പുനരവതരിക്കും. 1986ലെ സിയോള്‍ ഏഷ്യാഡില്‍ ജിമ്മിജോര്ജ്ജിണ്റ്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ജപ്പാനെ പരാജയപ്പെടുത്തി വെങ്കലം നേടിയ മത്സരത്തിണ്റ്റെ വീഡിയോ ദൃശ്യാവിഷ്കാരമാണ് വൈകിട്ട് 6ന് നടക്കുന്നത്. ജിമ്മി ജോര്‍ജ്ജിണ്റ്റെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് എം.എം.ജെ.മണര്‍കാട്ട് ഗ്രൂപ്പും പാലാ വോളീബോള്‍ അസോസിയേഷനും സംയുക്തമായാണ് ജിമ്മിജോര്‍ജ്ജ് റിട്ടേണ്‍ എന്നപേരില്‍ അനുസ്മരണവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നത്. യശഃശരീരരായ വോളീബോള്‍ പ്രതിഭകള്‍ക്ക് ആദരാഞ്ജലി, മുന്‍കാല വോളീബോള്‍ പ്രതിഭകളെ ആദരിക്കല്‍ എന്നിവയും നടക്കും. ജില്ലാ പോലീസ് സൂപ്രണ്ട് സി.രാജഗോപാല്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.കെ.എബ്രഹാം, മാണി സി.കാപ്പന്, ഓസ്റ്റിന്‍ മൈക്കിള്‍ മണര്‍കാട്ട്, എസ്.ഗോപിനാഥ് ഐപിഎസ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: