കോട്ടയം : ജലവിഭവ വകുപ്പ് നടപ്പാക്കുന്ന കേരള ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി – ജലനിധി യുടെ രണ്ടാംഘട്ടത്തിണ്റ്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ൧൪ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. വൈകിട്ട് മൂന്നിന് കടപ്ളാമറ്റം മേരിമാതാ പബ്ളിക് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പു മന്ത്രി പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി കെ.എം.മാണി പദ്ധതി പ്രവര്‍ത്തനരേഖ പ്രകാശനവും റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പദ്ധതി ഉടമ്പടി കൈമാറ്റവും നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവല്ല ജലനിധി സഹായ സംഘടന-ബോധനയുടെ പേട്രന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് പദ്ധതി ഉടമ്പടി ഏറ്റുവാങ്ങും. 1022 കോടി രൂപ മുതല്‍ മുടക്കില്‍ ൩൦ ഗ്രാമപഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റുമാരായ രാധാ വി. നായര്‍, അലക്സ് കോഴിമല, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗ്ഗീസ്, ഉഴവൂറ്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് എം.എം.തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റുമാരയ കെ.എ. ചന്ദ്രന്, രാജന് മുണ്ടമറ്റം എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: